Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ-17...

അ​ണ്ട​ർ-17 ലോ​ക​ക​പ്പ്​: കൊ​ച്ചി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
kochi-logos
cancel
camera_alt???? ??????? 17 ???? ??????? ??????? ??????????????????? ????? ?????? ???????????????? ???????????????????????????? ??????????????? ?????????? ???????? ?????????????????? ??????????????? ???????????? ????????????? ???????????? ?
കൊ​ച്ചി: ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​​ലേ​ക്ക്​ ഒ​രു പ​ടി​കൂ​ടി അ​ടു​ത്ത്​ കൊ​ച്ചി. കാ​യി​ക​മാ​മാ​ങ്ക​ത്തി​ന്​ ആ​തി​ഥ്യ​മ​രു​ളു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​നാ​യി ത​യാ​റാ​ക്കി​യ ലോ​ഗോ ക​ലൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്​​തു. കൊ​ച്ചി​യു​ടെ അ​ട​യാ​ള​മാ​യ ചീ​ന​വ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫു​ട്‌​ബാ​ളാ​ണ് ലോ​ഗോ​യി​ൽ വ​ര​ച്ചു​കാ​ണി​ക്കു​ന്ന​ത്. ഫി​ഫ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷ​മാ​ണ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​ത​ത്.  
ലോ​ക​ക​പ്പി​ന് കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 
ഒ​രു​ക്ക​ത്തി​ൽ പൂ​ര്‍ണ സം​തൃ​പ്ത​നാ​ണ്. ലോ​ക​ക​പ്പി​​​െൻറ ഭാ​ഗ​മാ​കാ​ന്‍ ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നെ​ത്തു​ന്ന​വ​രെ മി​ക​ച്ച രീ​തി​യി​ല്‍ സ്വീ​ക​രി​ക്ക​ണം. കൊ​ച്ചി​ക്ക്​ ആ​ഗോ​ള​ശ്ര​ദ്ധ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ജോ​ലി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 
കാ​യി​ക​മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ ടൂ​ര്‍ണ​മെ​​ൻ​റി​​​െൻറ ഭാ​ഗ്യ​ചി​ഹ്ന​മാ​യ പു​ലി​ക്കു​ട്ടി കേ​ലി​യോ സ്വീ​ക​രി​ച്ചു. ലോ​ഗോ രൂ​പ​ക​ല്‍പ​ന​ചെ​യ്ത വാ​ഴ​ക്കാ​ല സ്വ​ദേ​ശി മ​നു മൈ​ക്കി​ളി​ന്​ മു​ഖ്യ​മ​ന്ത്രി പാ​രി​തോ​ഷി​കം സ​മ്മാ​നി​ച്ചു. അ​ന്ത​രി​ച്ച ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള്‍ മു​ൻ ക്യാ​പ്റ്റ​ന്‍ അ​ഹ്​​മ​ദ് ഖാ​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു. 
ജ​കാ​ര്‍ത്ത ഒ​ളി​മ്പി​ക്‌​സി​ല്‍ ഫു​ട്‌​ബാ​ളി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത മു​ന്‍താ​രം ഒ​ളി​മ്പ്യ​ന്‍ ച​ന്ദ്ര​ശേ​ഖ​ര​നെ ആ​ദ​രി​ച്ചു. കെ.​വി. തോ​മ​സ് എം.​പി, എം.​എ​ൽ.​എ​മാ​രാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ഹൈ​ബി ഈ​ഡ​ൻ, പി.​ടി. തോ​മ​സ്, കെ.​ജെ. മാ​ക്‌​സി, മേ​യ​ര്‍ സൗ​മി​നി ജ​യി​ൻ,  മു​ന്‍ എം.​പി പി. ​രാ​ജീ​വ്, ഫി​ഫ അ​ണ്ട​ർ--17 ലോ​ക​ക​പ്പ്​ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ക​ല​ക്ട​ര്‍ കെ. ​മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ല്ല, അ​സി. ക​ല​ക്ട​ര്‍ ഈ​ശ്വ​ര​പ്രി​യ, ജി.​സി.​ഡി.​എ ചെ​യ​ര്‍മാ​ന്‍ സി.​എ​ൻ. മോ​ഹ​ന​ൻ, കെ.​എ​ഫ്.​എ പ്ര​സി​ഡ​ൻ​റ്​ കെ.​എം.​എ. മേ​ത്ത​ർ, സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ ടി.​പി. ദാ​സ​ൻ, ഫി​ഫ പ്ര​തി​നി​ധി ഹാ​വി​യ​ര്‍ സെ​പ്പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiworld cuplogosports newsUnder-17
News Summary - Under-17 World Cup Logo Kochi-Sports News
Next Story