പാരമ്പര്യം കാക്കാൻ ഫ്രഞ്ച് പട
text_fieldsഫുട്ബാൾലോകത്തെ വമ്പന്മാരാണെങ്കിലും ഫ്രാൻസിന് അണ്ടർ 17 ലോകകപ്പിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. 2001ൽ ട്രിനിഡാഡ് ആൻഡ് ടുബേഗോയിലെ അണ്ടർ 17 ലോകകപ്പിൽ ചാമ്പ്യന്മാരായതൊഴിച്ചാൽ മിക്ക ലോകകപ്പിലും അതിവേഗം പുറത്താവുന്ന ടീമാണ് ഫ്രഞ്ച് പട. ആവശ്യത്തിന് ഫുട്ബാൾ പാരമ്പര്യവും അക്കാദമികളും യൂറോപ്പിലെ മികച്ച ലീഗ് സംവിധാനവും ഉണ്ടായിരുന്നിട്ടും കൗമാര ലോകകപ്പിൽ ഫ്രഞ്ച് സംഘത്തിന് ക്വാർട്ടറിൽ കാലിടറി വീഴാറാണ് പതിവ്. അവസാനം നടന്ന 2015 ചിലി ലോകകപ്പിലും ഇവർക്ക് ഇതേ യോഗമായിരുന്നു. എന്നാൽ, ഇത്തവണ ഇതിനു പരിഹാരം തേടാൻ ഉറപ്പിച്ചാണ് ഫ്രാൻസിെൻറ ഇന്ത്യയിലേക്കുള്ള വരവ്. ഗ്രൂപ്പിൽ പുതുമുഖങ്ങളായ ന്യൂകാലിഡോണിയ, ദുർബലരായ ഹോണ്ടുറസ് എന്നിവരെ എളുപ്പം മറികടക്കാനാവുമെന്നുറപ്പാണ്. പേടിക്കേണ്ടത് ഏഷ്യൻ രാജാക്കന്മാരായ ജപ്പാനെ മാത്രം.
റോഡ് ടു ഇന്ത്യ
യൂറോപ്പിൽനിന്നുള്ള ശക്തരായ ടീമാണ് ഫ്രാൻസെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ഏറെ കഷ്ടെപ്പട്ടാണ്. യുേവഫ യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റതോടെ (3-1), പ്ലേ ഒാഫ് എന്ന കടമ്പ കടന്നാണ് അണ്ടർ 17 ലോകകപ്പിന് യോഗ്യത നേടുന്നത്. സെമിഫൈനലിസ്റ്റുകളായ തുർക്കി, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നിവർ നേരിട്ടു യോഗ്യത നേടിയപ്പോൾ, പ്ലേഒാഫിൽ ഹംഗറിയോട് (1-0) കഷ്ടപ്പെട്ട് ജയിച്ചാണ് ഫ്രാൻസ് ടിക്കറ്റുറപ്പിച്ചത്. മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയിലാണ് ഫ്രാൻസിന് യുേവഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പിന്നോട്ടുപോയത്.
കോച്ച്
ഫ്രഞ്ചുകാരൻ ലിയോണൽ റോക്സിലിെൻറ ശിക്ഷണത്തിലാണ് ഫ്രഞ്ച് കൗമാര സംഘം ഇന്ത്യയിലേക്കെത്തുന്നത്. കൗമാര ചാമ്പ്യൻഷിപ്പുകളിൽ ദാരുണ പ്രകടനം കാഴ്ച്ചവെക്കുന്ന ടീമിനെ ശക്തമാക്കാനായി 2015ലാണ് റോക്സലിനെ ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ നിയമിക്കുന്നത്. ചുമതലയേറ്റെടുത്ത വർഷം ‘ചിലി-അണ്ടർ 17 ലോകകപ്പിൽ’ പരാജയപ്പെെട്ടങ്കിലും, ഫെഡറേഷനോട് രണ്ടു വർഷം സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
എമിനെ ഗോറി
എമിനെ ഗോറിയെന്ന സ്ട്രൈക്കറിലാണ് ഫ്രാൻസിെൻറ പ്രതീക്ഷ മുഴുവൻ. കഴിഞ്ഞ അണ്ടർ 17 യൂറോ ചാമ്പ്യൻഷിപ്പിൽ അടിച്ചുകൂട്ടിയത് ഒമ്പത് ഗോളുകളാണ്. ഇതിൽ ആറു ഗോളുകൾ ഗ്രൂപ് ഘട്ടത്തിൽ ഹംഗറി, സ്കോട്ട്ലൻഡ്, ഫറോസ് െഎലൻഡ് ടീമുകൾക്കെതിരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.