Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 4:53 PM IST Updated On
date_range 3 Oct 2017 8:36 PM ISTഅണ്ടർ 17 ലോകകപ്പ് കിക്കോഫിന് ഒരു മാസം; ബ്രസീലും സ്പെയിനും കൊച്ചിയിൽ
text_fieldsbookmark_border
ഇന്ത്യൻ ഫുട്ബാളിെൻറ പുതുപ്പിറവിയിലേക്ക് പന്തുരുളാൻ ഇനി ഒരു മാസം കൂടി. കൊച്ചിയുൾപ്പെടെ ആറു വേദികളും ഫുട്ബാൾ ആരാധകരും ചരിത്രനാളുകളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടമണ്ണുകൾ താരങ്ങളെ സ്വീകരിക്കാനുള്ള അവസാനവട്ട തയാറെടുപ്പിലും. ക്രിക്കറ്റിനെ വാരിപ്പുണർന്ന നഗരങ്ങളും ആവേശത്തോടെ കൗമാര ലോകകപ്പിനെ നെഞ്ചേറ്റിയതോടെ സിംഹം ഉറക്കം വിെട്ടഴുന്നേൽക്കുകയായി. കൊച്ചി, മുംബൈ, ന്യൂഡൽഹി, ഗോവ, കൊൽക്കത്ത, ഗുവാഹതി എന്നീ ആറു നഗരങ്ങൾ വേദിയാവുന്ന അണ്ടർ 17 ലോകകപ്പിന് ഒക്ടോബർ ആറിന് കിക്കോഫ് കുറിക്കും. തലസ്ഥാന നഗരിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഗ്രൂപ് ‘എ’യിൽ കൊളംബിയ-ഘാന മത്സരത്തോടെ ഇന്ത്യയിലെ ആദ്യ ഫിഫ ലോകകപ്പിന് പന്തുരുണ്ടുതുടങ്ങും. വൈകീട്ട് അഞ്ചിനാണ് മത്സരം. ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യ രാത്രി എട്ടിന് അമേരിക്കയെ നേരിടും.
മുഖം മിനുങ്ങി നഗരങ്ങൾ
ആദ്യ ഘട്ടങ്ങളിലെ പരാധീനതകളും മെല്ലെപ്പോക്കും പരിഹരിച്ച് ലോകകപ്പിെൻറ എല്ലാ വേദികളും പൂർണസജ്ജമായിക്കഴിഞ്ഞു. തുടക്കത്തിലേ സംഘാടകർക്കും തലവേദനയായിരുന്ന കൊച്ചിയും സടകുടഞ്ഞെഴുന്നേറ്റതോടെ പന്തുരുളുന്നതിന് മാസങ്ങൾ മുമ്പുതന്നെ വേദികൾ പോരാട്ടത്തിന് തയാറായി. മത്സരവേദിയും പരിശീലന മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന അറ്റകുറ്റപ്പണികൂടി പൂർത്തിയാവുന്നതോടെ ഇൗ മാസം പകുതിയോടെ നഗരങ്ങൾ നൂറു ശതമാനം സജ്ജമായിക്കഴിയും.
മത്സരവേദികൾ ഗംഭീരമാക്കുന്നതിനൊപ്പം ഫിഫ തലവന്മാരുടെ മനംകവരാനുള്ള ശ്രമങ്ങളുമായി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും സർക്കാറും രംഗത്തുണ്ട്. ഭാവിയിൽ കൂടുതൽ ലോകമത്സരങ്ങളെത്തിക്കണമെങ്കിൽ അണ്ടർ 17 ലോകകപ്പ് സംഘാടനം വിജയിപ്പിക്കുകയെന്ന വെല്ലുവിളിയിലാണ് സംഘാടകർ. ടൂർണമെൻറിനിടെ ഫിഫ കൗൺസിൽ യോഗത്തിന് കൊൽക്കത്ത വേദിയാവും. ഫിഫ ഇടക്കാല ആസ്ഥാനമായും കൊൽക്കത്ത പ്രവർത്തിക്കും. 26 മുതൽ 28 വരെയാണ് കൗൺസിൽ യോഗം. പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, എട്ട് വൈസ് പ്രസിഡൻറുമാർ, 28 അംഗങ്ങൾ എന്നിവരടങ്ങിയ ഫിഫ ഉന്നത സമിതിയാണ് കൗൺസിൽ. 2019 അണ്ടർ 20 ലോകകപ്പ് വേദിയും സ്വന്തമാക്കാനുള്ള നീക്കത്തിലാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ.
ഇന്ത്യയുടെ മത്സരവേദിയായ ന്യൂഡൽഹി, ആരാധകരുടെ ഇഷ്ടടീമുകൾ മത്സരിക്കുന്ന ഗ്രൂപ് ‘ഡി’ പോരാട്ടവേദിയായ കൊച്ചി, ഫൈനൽ നടക്കുന്ന കൊൽക്കത്ത എന്നിവയാണ് ആറിൽ ശ്രദ്ധേയം. കൊച്ചി, കൊൽക്കത്ത വേദികളിൽ ടിക്കറ്റുകൾ ചൂടപ്പംപോലെ വിറ്റഴിഞ്ഞപ്പോൾ മന്ദഗതിയിൽ തുടങ്ങിയ ന്യൂഡൽഹി, ഗോവ, മുംബൈ, ഗുവാഹതി വേദികളിൽ അവസാന റൗണ്ടിൽ തിരക്കായി.
കൊച്ചിയാണ് താരം
അണ്ടർ 17 ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ വേദി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാവും. ആരാധകരുടെ ഇഷ്ടസംഘമായ ബ്രസീൽ, യൂറോപ്യൻ പവർഗെയിമുമായി സ്പെയിൻ, ഏഷ്യൻ കരുത്തുമായി വടക്കൻ കൊറിയ, നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയെ അട്ടിമറിച്ചെത്തുന്ന നൈജർ എന്നിവരടങ്ങിയ ഗ്രൂപ്പിെൻറ പോരാട്ടങ്ങൾ തേടി ലോകമെങ്ങുമുള്ള ആരാധകരും ലോകമാധ്യമങ്ങളുമെത്തുന്നതോടെ നഗരം കൗമാരമേളയുടെ ഹൃദയഭൂമിയായി മാറും. ആദ്യ രണ്ടു ഘട്ട ടിക്കറ്റ് വിൽപനയിലും കൊച്ചി ആവേശത്തോടെയാണ് പ്രതികരിച്ചത്. ഒാൺലൈൻ വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം പൂർണമായും വിറ്റഴിഞ്ഞു. മൂന്നാം ഘട്ട വിൽപന ആരംഭിച്ചപ്പോൾ ഒക്ടോബർ ഏഴിലെ ബ്രസീൽ-സ്പെയിൻ, കൊറിയ-നൈജർ മത്സര ടിക്കറ്റ് പൂർണമായും വിറ്റഴിഞ്ഞു. തുടർദിനങ്ങളിലെ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ടൂർണമെൻറ് പ്രചാരണത്തിെൻറ ഭാഗമായി ജേതാക്കൾക്കുള്ള ട്രോഫി കൊച്ചിയിൽ ഇൗ മാസം പര്യടനത്തിനെത്തും. സെപ്റ്റംബർ 22 മുതൽ 24 വരെ കൊച്ചി സ്റ്റേഡിയം, നഗരം, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ ട്രോഫി പര്യടനം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story