കിരീടം നാളെ കൊച്ചിയിൽ
text_fieldsകൊച്ചി: കാൽപന്തുകളിയുടെ കൗമാര ലോകകപ്പ് ആരവത്തിലേക്ക് കേരളത്തെ ക്ഷണിച്ച് ജേതാക്കൾക്കുള്ള കിരീടം വെള്ളിയാഴ്ച കൊച്ചിയിലെത്തും. ത്രിദിന പര്യടനത്തിനായാണ് കപ്പ് ഇന്ത്യയിലെ വേദികളിലൊന്നായ കൊച്ചിയിലെത്തിക്കുന്നത്. സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനംമടുത്ത ഫുട്ബാൾ പ്രേമികളിൽ ആവേശം സൃഷ്ടിക്കാൻ ലോകകപ്പ് ട്രോഫി പ്രദർശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച രാവിലെ 10.45ന് കപ്പ് കൊച്ചിയുടെ കളിയരങ്ങായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തും. കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാവും സ്വീകരണം. കായിക മന്ത്രി എ.സി. മൊയ്തീൻ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ലോകകപ്പിെൻറ ഔേദ്യാഗിക ഗാനാവതരണവും നടക്കും. മേയർ സൗമിനി ജെയിനും എം.പി മാർ, എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർക്കും മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനം. 11.30 മുതൽ മൂന്നു മണിക്കൂർ പൊതുജനങ്ങൾക്ക് ട്രോഫി കാണാൻ അവസരം ലഭിക്കും. സ്റ്റേഡിയത്തിെൻറ ഒന്നാം നമ്പർ ഗേറ്റിലൂടെയാവും പൊതുജനങ്ങൾക്ക് പ്രവേശനം.
ശനിയാഴ്ച പകൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ അംബേദ്കർ സ്റ്റേഡിയത്തിലാവും കപ്പ്. ഇവിടെ ലോകകപ്പിനോടനുബന്ധിച്ച് ഫിഫ ഇലവൻ മില്യൻ സംസ്ഥാനതല ഫുട്ബാൾ ഫെസ്റ്റിവലും അരങ്ങേറും. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വിദ്യാർഥികൾക്ക് ട്രോഫി കാണാൻ അവസരമുണ്ടാകും. 24ന് ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെ ഫോർട്ട്കൊച്ചി വാസ്കോഡഗാമ സ്ക്വയറിലാണ് ട്രോഫി പ്രദർശനം. കൊച്ചിയിലെ ത്രിദിന ട്രോഫി ടൂറിെൻറ സമാപനവും ഇവിടെയാണ്. ഫ്ലാഷ്മോബ് ഉൾപ്പെടെ വിവിധ കലാ-സാംസ്കാരിക പരിപാടികളാണ് നാലുമണിക്കൂർ നീളുന്ന സമാപനച്ചടങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മഴ: ഇന്ത്യ-മൊറീഷ്യസ് സൗഹൃദമത്സരം ഇന്നേക്ക് മാറ്റി
പനാജി: ബുധനാഴ്ച നടക്കേണ്ടിയിരുന്ന അണ്ടർ 17 ഇന്ത്യ-മൊറീഷ്യസ് സൗഹൃദമത്സരം മഴ തടസ്സപ്പെടുത്തി. തുടർന്ന് മത്സരം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ബുധനാഴ്ച വൈകുന്നേരം 4.30ന് നിശ്ചയിച്ച കളി, ഗ്രൗണ്ടിലെ വെള്ളം ഒഴിവാക്കാനാവാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. എന്നാൽ, മഴ തുടരുന്നതിനാൽ വ്യാഴാഴ്ചയും കളി മുടങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഫിഫ അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിെൻറ അവസാന സന്നാഹമത്സരമാണ് മൊറീഷ്യസിനെതിരെ നടക്കുക.
അമേരിക്കയുടെ 16ാം ലോകകപ്പ്
കൗമാര ലോകകപ്പിലെ നിത്യസാന്നിധ്യമാണ് അമേരിക്ക. ഇതുവരെ നടന്ന 16ൽ 15 വട്ടവും പന്തുതട്ടാൻ കോൺകകാഫ് പ്രതിനിധികളായി അമേരിക്കയുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ചവരെന്ന റെക്കോഡ് കൈവശം വെക്കുേമ്പാഴും ഒരു തവണ സെമിയിലെത്തിയതിനപ്പുറം തിളങ്ങാനായില്ല. 2013ൽ മാത്രമായിരുന്നു അമേരിക്കക്ക് കൗമാര പോരാട്ടം നഷ്ടമായത്. ചിലിയിൽ ഗ്രൂപ് റൗണ്ടിൽ തന്നെ മടങ്ങി. മൂന്ന് തവണ പ്രീക്വാർട്ടറിലും, നാല് തവണ ക്വാർട്ടറിലും പുറത്തായി.
റോഡ് ടു ഇന്ത്യ: കോൺകകാഫ് അണ്ടർ17 ചാമ്പ്യൻഷിപ് സെമിയിൽ ഇടം പിടിച്ച് യോഗ്യത. ഫൈനലിൽ മെക്സികോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെ റണ്ണർ അപ്പായി മടങ്ങി. ബദ്ധവൈരിയായ ക്യൂബയെ ഗ്രൂപ് റൗണ്ടിൽ തോൽപിച്ചായിരുന്നു അമേരിക്കയുടെ തുടക്കം.
കോച്ച്: മുൻ പരിശീലകൻകൂടിയായ ജോൺ ഹാക്വർത്തിനു കീഴിലാണ് ടീം ഇന്ത്യയിലെത്തുന്നത്. 2015 ലോകകപ്പിന് പിന്നാലെയാണ് സ്ഥാനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.