ലിവർപൂളിൽ മുങ്ങി സിറ്റി, റോമ തകർത്ത് ബാഴ്സ
text_fieldsലണ്ടൻ: ആൻഫീൽഡിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ പോരാട്ടത്തിനെത്തിയ ‘പെപ് ആർമിക്ക്’ നാണംകെട്ട തോൽവി. ലോകം ഉറ്റുനോക്കിയ ‘ബാറ്റ്ൽ ഒാഫ് ബ്രിട്ടനി’ൽ ലിവർപൂൾ 3-0ത്തിന് സിറ്റിയെ തോൽപിച്ചു. 31 മിനിറ്റിനിടെ നേടിയ മൂന്നു ഗോളിലാണ് ഗ്വാർഡിയോളയുടെ കണക്കുകൂട്ടൽ പിഴച്ചത്. മറ്റൊരു മത്സരത്തിൽ സ്പാനിഷ് രാജാക്കന്മാരായ ബാഴ്സലോണ ഇറ്റാലിയൻ ടീം എ.എസ് റോമയെ 4-1ന് തകർത്തു. ഇൗമാസം 11നാണ് രണ്ടാം പാദ മത്സരങ്ങൾ.
ആൻഫീൽഡിൽ ക്ലോപ് മാജിക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ റെക്കോഡ് മുന്നേറ്റവുമായി സിറ്റി കുതിക്കുന്നതിനിടയിൽ കോച്ച് ഗ്വാർഡിയോളയോട് മാധ്യമപ്രവർത്തകർ ഒരു ചോദ്യം ചോദിച്ചു. ‘‘തകർപ്പൻ ഫോമിലുള്ള ഇൗ സംഘത്തെ തോൽപിക്കാൻ കഴിവുള്ള ടീം ഇംഗ്ലണ്ടിലുണ്ടോ?’’ അൽപം ആലോചിച്ച് ഗ്വാർഡിയോള പറഞ്ഞു: ‘‘സിറ്റിയുടെ മൂർച്ചയേറിയ ആക്രമണത്തിന് തടയിടാൻ ഇംഗ്ലണ്ടിൽ ഒരു ക്ലബുണ്ടെങ്കിൽ അത് ലിവർപൂളാണ്.’’ പറഞ്ഞത് തെറ്റിയില്ല. ആൻഫീൽഡിലെത്തിയ സിറ്റിയെ ത്രില്ലർ പോരിൽ 4-3ന് ചെമ്പട തകർത്തു. ഇടവേളക്കുശേഷം ഇതേ മൈതാനത്ത് വീണ്ടും ഇരുവരും യൂറോപ്യൻ പോരാട്ടത്തിൽ മുഖാമുഖമെത്തിയപ്പോൾ ഫലത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. സിറ്റിയുടെ തോൽവി കുറച്ചുകൂടെ കനത്തതായി എന്നുമാത്രം.
അപാര ഫോമിലുള്ള മുഹമ്മദ് സലാഹാണ് 12ാം മിനിറ്റിൽ ലിവർപൂളിെൻറ ആദ്യ ഗോൾ നേടിയത്. താൻ തന്നെ തുടക്കമിട്ട നീക്കം റോബർേട്ടാ ഫിർമീന്യോ വഴി എതിർ ഡിഫൻഡറുടെ കാലിൽതട്ടി തിരിച്ചുകിട്ടിയപ്പോൾ ഇൗജിപ്ത് താരത്തിന് പിഴച്ചില്ല . 20ാം മിനിറ്റിൽ ഒാക്സ്ലെയ്ഡ് ചേെമ്പർലെയ്ൻ നേടിയ രണ്ടാം ഗോൾ കണ്ടേമ്പാൾ സിറ്റി ആരാധകർപോലും അമ്പരന്നു. ബോക്സിനു വാരകൾക്കകലെ നിന്ന് കാലിലേക്കെത്തിയ പന്ത് ഇംഗ്ലീഷ് താരം ഞൊടിയിടയിൽ പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ സിറ്റി ഗോളി എമേഴ്സണ് ഒന്നും ചെയ്യാനായില്ല. സിറ്റി ഒന്നടങ്കം തകർന്ന നിമിഷം. ഒടുവിൽ സലാഹിെൻറ ക്രോസിൽ സാദിയോ മനെ ഹെഡറിലൂടെ (31) ഗോൾ നേടിയതോടെ സന്ദർശകർ തകർന്നു. ഇത്തിഹാദ് സ്റ്റേഡിയത്തിലെ തിരിച്ചുവരവ് മാത്രമാണ് ഇനി ഗ്വാർഡിയോളയുടെ സ്വപ്നം. പ്രീമിയർ ലീഗിൽ ലിവർപൂൾ സിറ്റിയുടെ തട്ടകത്തിലെത്തിയപ്പോൾ 5-0ത്തിന് തകർത്തുവിട്ടതിലാണ് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്.
നൂകാംപിൽ അനായാസം ബാഴ്സ
സ്വന്തം മൈതാനമായ നൂകാംപിൽ ബാഴ്സക്ക് എ.എസ് റോമ എതിരാളികളേ ആയിരുന്നില്ല. പന്തടക്കത്തിൽ പതിവുപോലെ വമ്പുകാട്ടിയ കറ്റാലന്മാർ 4-1ന് റോമയെ തകർത്ത് ഏറക്കുറെ സെമിയുറപ്പിച്ചു. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തെ തളക്കാൻ നന്നായി പാടുെപട്ട റോമക്ക് ജയിക്കാനുള്ള ശേഷി തീരെയില്ലായിരുന്നു. ബാഴ്സയുടെ ആദ്യ രണ്ടുഗോളുകൾ (38, 55) സെൽഫ് ഗോളിെൻറ പട്ടികയിൽ പെടുമെങ്കിലും ആദ്യത്തേതിന് മെസ്സിക്കും ആന്ദ്രെ ഇനിയെസ്റ്റക്കും രണ്ടാം ഗോളിന് ഇവാൻ റാകിടിച്ചിനും മാർക്ക് നൽകണം. മറ്റു ഗോളുകൾ െജറാഡ് പിക്വെയും (59) ലൂയിസ് സുവാരസും (87) നേടി. എഡിൻ സെക്കോയാണ് (80) റോമയുടെ ആശ്വാസ ഗോളിനുടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.