Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2018 10:09 AM GMT Updated On
date_range 2 Oct 2018 10:09 AM GMTചാമ്പ്യൻസ് ലീഗ്: റയൽ മഡ്രിഡ്, യുവൻറസ്, മാഞ്ചസ്റ്റർ സിറ്റി, യുനൈറ്റഡ് ടീമുകൾ ഇന്നിറങ്ങും
text_fieldsbookmark_border
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ കരുത്തരായ സംഘങ്ങൾ ഇന്നും നാളെയുമായി ക ളത്തിൽ. സീസണിലെ ഉദ്ഘാടന പോരാട്ടം പരിക്കുകളില്ലാതെ കടന്നുകൂടിയവരും തകർപ്പൻ ജയത്തോടെ ആഘോഷമാക്കിയവരും അട്ടിമറിയിൽ അടിതെറ്റിയവരും നിർണായക മത്സരങ്ങളിൽ ബൂട്ടണിയും. ആദ്യ പാദത്തിൽ എ.എസ് റോമയെ 3-0ത്തിന് തകർത്ത റയൽ മഡ്രിഡ്, ഇന്ന് റഷ്യൻ തലസ്ഥാന നഗരിയിൽ സി.എസ്.കെ.എ മോസ്കോക്കെതിരെ കളിക്കും. ക്രിസ്റ്റ്യാനോയുടെ യുവൻറസ്, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളും വിജയയാത്ര തുടരാനെത്തുന്നു. എന്നാൽ, കിരീട ഫേവറിറ്റുകളായെത്തി ആദ്യ മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് ലിയോണിനോട് തോറ്റുപോയ (1-2) മാഞ്ചസ്റ്റർ സിറ്റിക്ക് ഇക്കുറി അഭിമാന പോരാട്ടം. ജർമൻ ക്ലബ് ഹൊഫൻഹീമാണ് എതിരാളി. ബുധനാഴ്ച രാത്രിയിൽ കാൽപന്തുലോകം കാത്തിരിക്കുന്ന മത്സരങ്ങളിൽ ബാഴ്സലോണ േടാട്ടൻഹാമിനെയും ലിവർപൂൾ നാപോളിയെയും നേരിടും.
ലുഷ്നികിയുടെ ഒാർമയിൽ
മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലേക്ക് റയലിനെയും തെളിച്ച് ലൂക മോഡ്രിചും കോച്ച് യുലൻ ലൊപെറ്റ്ഗുയിയും വരുേമ്പാൾ ഒരു നീറ്റൽപോലെ ലോകകപ്പ് ഒാർമകളെത്തും. ഇതേ സ്റ്റേഡിയത്തിലായിരുന്നു ഫൈനലിൽ ലൂക നയിച്ച ക്രൊയേഷ്യയെ ഫ്രാൻസ് കീഴടക്കിയത്. ഇതേ ലോകകപ്പിനിടയിലാണ് റയലുമായി കരാറിൽ ഒപ്പിട്ടതിെൻറ പേരിൽ സ്പെയിൻ ടീമിെൻറ പരിശീലക കുപ്പായം അഴിച്ചുവാങ്ങി ലൊപെറ്റ്ഗുയിയെ നാട്ടിലേക്ക് മടക്കിയതും സെർജിയോ റാമോസും ഇസ്കോയും നാചോയുമെല്ലാം കളിച്ച സ്പെയിനിനെ റഷ്യ ലോകകപ്പിൽനിന്ന് പുറത്താക്കിയതും. ഇതെല്ലാം നടുക്കമുള്ള ഒാർമകളാണ്. റയൽ മഡ്രിഡ് ടീമിനൊപ്പം ഇവരെല്ലാം വീണ്ടുമെത്തുേമ്പാൾ പോരാട്ടം ചാമ്പ്യൻസ് ലീഗായി മാറി. മൂന്നുതവണ കിരീടമണിഞ്ഞവരെന്ന പെരുമയുമായി ആദ്യ റൗണ്ടിൽ റോമയെ തരിപ്പണമാക്കിയ റയലിന് റഷ്യയിൽ പരിക്കാണ് ക്ഷീണം. ഗാരെത് ബെയ്ൽ, ഇസ്കോ, മാഴ്സലോ എന്നിവർ പരിക്കുകാരണം ടീമിനൊപ്പമില്ല. കരിം ബെൻസേമയും മാർകോ അസൻസിയോയും ആയിരിക്കും ആക്രമണം നയിക്കുക.
ക്രിസ്റ്റ്യാനോയില്ലാതെ യുവൻറസ്
ചാമ്പ്യൻസ് ലീഗിൽ ആദ്യമായി ചുവപ്പു കാർഡുമായി മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യത്തിലാണ് യുവൻറസ് ഇറങ്ങുന്നത്. വലൻസിയക്കെതിരായ മത്സരത്തിനിടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ പുറത്താവൽ. ദുർബലമായൊരു ഫൗളിന് റഫറി വിധിച്ച ചുവപ്പുകാർഡിെൻറ ശിക്ഷ ഇൗ മത്സരത്തോടെ അവസാനിക്കുന്നതിെൻറ ആശ്വാസവുമുണ്ട്. 23ന് മാഞ്ചസ്റ്റർ യുനൈറ്റഡിനെ നേരിടുേമ്പാൾ ക്രിസ്റ്റ്യാനോക്ക് തെൻറ മുൻ ക്ലബിനെതിരെ കളത്തിലിറങ്ങാനാവും.
മറ്റു മത്സരങ്ങൾ
മാഞ്ചസ്റ്റർ യുനൈറ്റഡ് x വലൻസിയ, എ.എസ് റോമ x വിക്ടോറിയ പ്ലസൻ, മാഞ്ചസ്റ്റർ സിറ്റി x ഹൊഫൻഹീം, ലിയോൺ x ഷാക്തർ, ബയേൺ മ്യൂണിക് x അയാക്സ്, എ.ഇ.കെ ആതൻസ് x ബെൻഫിക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story