Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രൂസിൻെറ വൻ പിഴ;...

ക്രൂസിൻെറ വൻ പിഴ; റയലിന് ഞെട്ടിപ്പിക്കുന്ന തോൽവി

text_fields
bookmark_border
ക്രൂസിൻെറ വൻ പിഴ; റയലിന് ഞെട്ടിപ്പിക്കുന്ന തോൽവി
cancel

മോ​സ്​​കോ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ് റൗ​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ദി​ന​ത്തി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി​ക​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ 1-0ത്തി​ന്​ റ​ഷ്യ​ൻ ക്ല​ബ്​ സി.​എ​സ്.​കെ.​െ​എ മോ​സ്​​കോ അ​ട്ടി​മ​റി​ച്ച​പ്പോ​ൾ കേ​ളി​കേ​ട്ട മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ബ​യേ​ൺ മ്യൂ​ണി​ക്​ ക്ല​ബു​ക​ൾ​ക്ക്​ സ​മ​നി​ല​ക്കു​രു​ക്ക്. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ സ്​​പാ​നി​ഷ്​ ക്ല​ബ്​ വ​ല​ൻ​സി​യ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ കു​രു​ക്കി​യ​പ്പോ​ൾ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ അ​യാ​ക്​​സ്​​ ആം​സ്​​റ്റ​ർ​ഡാം 1-1ന്​ ​ത​ള​ച്ചു.
അ​തേ​സ​മ​യം, അ​ർ​ജ​ൻ​റീ​ന​ൻ താ​രം പൗ​ലോ ഡി​ബാ​ല​യു​ടെ ഹ​ാ​ട്രി​ക്​ ക​രു​ത്തി​ൽ യു​വ​ൻ​റ​സ്​ സ്വി​സ്​ ക്ല​ബ്​ യ​ങ്​​ബോ​യ്​​സി​നെ 3-0ത്തി​നും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഹൊ​ഫ​ൻ​ഹീ​മി​നെ 2-1നും ​തോ​ൽ​പി​ച്ചു. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ എ.​എ​സ്​ റോ​മ 5-0ത്തി​ന്​ വി​​ക്​​ടോ​റി​യ പ്ല​സ​നി​നെ​യും ബെ​ൻ​ഫി​ക 3-2ന്​ ​എ.​ഇ.​കെ ഏ​ത​ൻ​സി​നെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ഒ​ളി​മ്പി​ക്​ ലി​യോ​ൺ-​ഷാ​ക്​​ത​ർ ഡൊ​ണ​സ്​​ക്​ മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ക്രൂ​സി​​െൻറ വ​ലി​യ പി​ഴ​
ഒ​രേ​യൊ​രു പി​ഴ​വ്​ മാ​ത്ര​മാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ മ​ത്സ​ര​ത്തി​ൽ വ​രു​ത്തി​യ​ത്. ജ​ർ​മ​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ ടോ​ണി ക്രൂ​സി​​െൻറ ആ ​പി​ഴ​വി​ന്​ റ​യ​ലി​ന്​ ന​ഷ്​​ട​മാ​യ​ത്​ വി​ല​പ്പെ​ട്ട മൂ​ന്നു​ പോ​യ​ൻ​റാ​ണ്. ര​ണ്ടു മി​നി​റ്റ്​ പൂ​ർ​ത്തി​യാ​യി​​രു​ന്നി​ല്ല, പാ​സി​ങ്​ ഗെ​യ്​​മി​നി​ട​യി​ൽ ക്രൂ​സ്​ ഗോ​ളി കെ​യ്​​ല​ർ ന​വാ​സി​ന്​ ല​ക്ഷ്യ​മാ​ക്കി നീ​ട്ടി​യ​ടി​ച്ച പ​ന്ത്​ പ​ക്ഷേ, മോ​സ്​​കോ താ​രം നി​കോ​ള വ്ലാ​സി​ച്ച്​ പി​ടി​ച്ചെ​ടു​ത്ത്​ നി​റ​യെ​ഴി​ച്ചു. ക​ളി ചൂ​ടു​പി​ടി​ക്കു​ന്ന​തി​നു മു​​േ​മ്പ റ​യ​ലി​​െൻറ വ​ല​യി​ൽ പ​ന്ത് ക​യ​റി. തി​രി​ച്ച​ടി​ക്കാ​നു​ള്ള റ​യ​ലി​​െൻറ ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ഴാ​യി. ക​സ​മി​റോ, ബെ​ൻ​സേ​മ എ​ന്നി​വ​രു​ടെ ശ്ര​മ​ങ്ങ​ളെ​ല്ലാം ബാ​ർ ത​ട്ടി​ത്തെ​റി​ച്ച​ത്​ റ​യ​ലി​​െൻറ നി​ർ​ഭാ​ഗ്യ​ത്തി​​െൻറ അ​ട​യാ​ള​മാ​യി. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ (ലാ ​ലി​ഗ​യി​ൽ സെ​വി​യ്യ, അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്, ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ മോ​സ്​​കോ) റ​യ​ലി​ന്​ സ്​​കോ​ർ ചെ​യ്യാ​നാ​യി​ല്ല. 11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ബെ​ർ​ണ​ബ്യൂ​വി​ലെ ഗ്ലാ​മ​ർ ടീം ​തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ ക​ളി​ക​ളി​ൽ ല​ക്ഷ്യം​കാ​ണാ​തി​രി​ക്കു​ന്ന​ത്.
മോ​സ്​​കോ ഗോ​ളി​ ഇ​ഗോ​ർ അ​കി​ൻ​ഫീ​വി​ന്​ 96ാം മി​നി​റ്റി​ൽ ചു​വ​പ്പ്​ കാ​ർ​ഡ്​ ല​ഭി​ച്ച​തും റ​യ​ലി​ന്​ മു​ത​ലാ​ക്കാ​നാ​യി​ല്ല. ഗ്രൂ​പ്​ ജി​യി​ൽ മൂ​ന്നാ​മ​താ​ണ്​ റ​യ​ൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballuefa champions leaguemalayalam newssports news
News Summary - UEFA Champions League- Sports news
Next Story