Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ഭി​മാ​ന പോ​രാ​ട്ടം...

അ​ഭി​മാ​ന പോ​രാ​ട്ടം ജയിച്ച് സിറ്റി; മാഞ്ചസ്റ്ററിനും ബയേണിനും സമനില

text_fields
bookmark_border
അ​ഭി​മാ​ന പോ​രാ​ട്ടം ജയിച്ച് സിറ്റി; മാഞ്ചസ്റ്ററിനും ബയേണിനും സമനില
cancel
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ 87ാം മിനിറ്റിലെ ഡേവിഡ് സിൽവയുടെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി രക്ഷപ്പെട്ടു. ജ​ർ​മ​ൻ ക്ല​ബ്​ ഹൊ​ഫ​ൻ​ഹീ​മിനെയാണ് സിറ്റി തോൽപിച്ചത് (2-1).

മത്സരത്തിൻെറ ഒന്നാം മിനിറ്റിൽ ഇശക് ബെൽഫോഡിൽ ഹൊ​ഫ​ൻ​ഹീ​മിൻെറ ലീഡുയർത്തി. ഏഴാം മിനിറ്റിൽ അഗ്യൂറോയിലൂടെ സിറ്റി തിരിച്ചടിച്ചു. പിന്നീട് ലീഡ് ഉയർത്താൻ കഠിന പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഒടുവിൽ കളി തീരാനിരിക്കെ ഡേവിഡ് സിൽവ ലക്ഷ്യം കണ്ടു. സ്റ്റീഫൻ പോചിൻെറ പ്രതിരോധത്തിലെ പിശക് ആണ് ഗോളിലേക്ക് വഴി തുറന്നത്.കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​യെ​ത്തി ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ഫ്ര​ഞ്ച്​ ക്ല​ബ്​ ലി​യോ​ണി​നോ​ട്​ തോ​റ്റു​പോ​യ (1-2) മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ തിരിച്ചുവരവായി ഇത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ എച്ചിലെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലൻസിയ ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ഇയിൽ ബയേണിനെ അജാക്സ് സമനിലയിൽ കുരുക്കി. ഇരുടീമും ഒാരോ ഗോൾ വീതം നേടി. നാലാം മിനിറ്റിൽ മാറ്റ്സ് ഹംമെൽസ് ബയേണിനായി വല കുലുക്കി. 22ാം മിനിറ്റിൽ നൗസയർ മസ്റൗയിലൂടെ ഇത് അജാക്സ് തിരിച്ചടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballuefa champions leaguemalayalam newssports news
News Summary - UEFA Champions League- Sports news
Next Story