ഗോൾ വരൾച്ച, തുടർ തോൽവികൾ; ദയനീയം റയൽ
text_fieldsവിക്ടോറിയ: പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾേഡാ ക്ലബ് വിട്ടപ്പോൾ, റയൽപോലുള്ള ലോേകാത്തര ക്ലബിനെ ഒരു നിലക്കും അത് ബാധിക്കില്ലെന്നായിരുന്നു ടീം മാനേജ്മെൻറിെൻറ നിലപാടുകൾ. മികവുറ്റ താരങ്ങൾ അണിനിരക്കുന്ന റയലിന്, പോർചുഗീസ് താരത്തിെൻറ വിടവ് പ്രശ്നമാവില്ലെന്ന് ആരാധകരും വിശ്വസിച്ചു. എന്നാൽ, ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിൽ 1-0ത്തിന് തോറ്റതോടെ, മികവുറ്റ സ്ട്രൈക്കർമാരുടെ അഭാവം റയലിനെ വേട്ടയാടുകയാണ്. 87 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അലാവസ് സ്വന്തം തട്ടകത്തിൽ റയലിനെ തോൽപിക്കുന്നത്.
തുടർച്ചയായ നാലുമത്സരങ്ങളിലാണ് റയൽ മഡ്രിഡിന് ഒരു ഗോൾപോലും നേടാനാവാത്തത്. വിശ്വസിക്കാനാവാത്ത തിരിച്ചടി നേരിട്ടതോടെ സിദാൻ യുഗത്തിനുശേഷം ടീമിെൻറ പരിശീലകനായെത്തിയ യൂലാൻ ലോപെറ്റ്ഗുയിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്. ടീം ഉടമ ഫ്ലോറൻറീനോ പെരസ് പരിശീലകനെ വിളിച്ച് നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു.
1985നു ശേഷം ആദ്യമായാണ് തുടർച്ചയായ നാലു മത്സരങ്ങളിൽ (സെവിയ്യ(0-3), അത്ലറ്റികോ മഡ്രിഡ്(0-0), സി.എസ്.കെ.എ മോസ്കോ(0-1), ഡിപോർടിവോ അലാവസ് (0-1) ഒരു ഗോൾ പോലും അടിക്കാതെ റയൽ നിറം മങ്ങുന്നതും. ഇതിൽ ചാമ്പ്യൻസ് ലീഗ് മാറ്റിനിർത്തിയാൽ 2002ന് ശേഷം തുടർച്ചയായ മൂന്ന് ലാലിഗ മത്സരങ്ങളിൽ മഡ്രിഡുകാർ ഗോളടിക്കാതിരുന്നിട്ടുമില്ല.
ബയേൺ മ്യൂണികിനും ഞെട്ടിക്കുന്ന േതാൽവി
മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിനും ഞെട്ടിക്കുന്ന േതാൽവി. മോൻഷൻഗ്ലാഡ്ബാക്കാണ് 3-0ത്തിന് ബയേണിനെ വീഴ്ത്തിയത്. പാകോ അൽകാസറിെൻറ ഹാട്രിക് മികവിൽ ഒാഗ്സ്ബർഗിനെ 4-3ന് കീഴടക്കിയ ബൊറൂസ്യ ഡോർട്ട്മുണ്ട് ഏഴ് കളികളിൽ 17 പോയൻറുമായി മുന്നിലെത്തി. 13 പോയൻറുള്ള ബയേൺ അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.