ചാമ്പ്യൻസ് ലീഗ്: ലിവർപൂളിന് തോൽവി
text_fieldsബെൽഗ്രെഡ്: ലിവർപൂളിനെ അട്ടിമറിച്ച് സെർബിയൻ ക്ലബ് റെഡ്സ്റ്റാർ ബെൽഗ്രെഡ്. മിലൻ പാകോവ്(22,29) നേടിയ രണ്ടു ഗ ോളിലാണ് ക്ലോപ്പിെൻറ സംഘത്തെ തോൽപിച്ചത്. ഇതോടെ ആദ്യ പാദത്തിൽ ലിവർപൂളിനോട്(4-0) തോറ്റതിന് റെഡ്സ്റ്റാർ പകവീട്ടി.മറ്റൊരു മത്സരത്തിൽ എ.എസ് മോണകോ 4-0ത്തിന് ക്ലബ് ബ്രൂഗിനോട് തോറ്റു.
യുനൈറ്റഡ് ഇന്ന് യുവൻറസിൽ
ടൂറിൻ: ഒാൾഡ് ട്രാേഫാഡിലേറ്റ തോൽവിക്ക് പകവീട്ടാൻ മൗറീന്യോയും സംഘവും ഇന്ന് യുവൻറസിെൻറ തട്ടകത്തിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയും പഴയ ടീമും മുഖാമുഖം. ആദ്യപാദ മത്സരത്തിൽ യുവൻറസ് 1-0ത്തിന് യുനൈറ്റഡിനെ തോൽപിച്ചിരുന്നു. പൗലോ ഡിബാലയുടെ ഏകഗോളിലാണ് ആതിഥേയർ തോറ്റത്. മൂന്നിൽ മൂന്നും ജയിച്ച യുവൻറസിന് കാര്യങ്ങൾ ഏറക്കുറെ ശരിയാക്കിയിരിക്കെ, സമ്മർദമില്ലാതെ കളത്തിലിറങ്ങാം. ഒരു കളിമാത്രം ജയിച്ച യുനൈറ്റഡിന് മത്സരം നിർണായകമായിരിക്കും. ഒാൾഡ് ട്രാഫോഡിൽ, 90 മിനിറ്റും യുവൻറസിനു തന്നെയായിരുന്നു ആധിപത്യം.
പുതിയ കോച്ചിനു കീഴിൽ പുതു പരീക്ഷണങ്ങളുമായിട്ടായിരിക്കും റയൽ മഡ്രിഡ്, ചെക്ക് റിപ്പബ്ലിക് ക്ലബ് വിക്ടോറിയ പ്ലസനെതിരെ അവരുടെ തട്ടകത്തിലിറങ്ങുന്നത്. ഗ്രൂപ് ‘ഡി’യിൽ റോമക്കു പിന്നിൽ ആറു പോയൻറുമായി രണ്ടാമതാണ് ചാമ്പ്യന്മാർ. ആദ്യ പാദത്തിൽ 2-1ന് പ്രയാസപ്പെട്ടാണ് റയൽ ഇവരെ മറികടന്നത്.
സിറ്റിയും ബയേണും കളത്തിൽ
സിറ്റി ആറു പോയൻറുമായി ഗ്രൂപ് എഫിൽ ഒന്നാമതും ബയേൺ ഏഴു പോയൻറുമായി ഗ്രൂപ് ‘ഇ’യിൽ രണ്ടാമതുമാണ്. ഒരു കളിപോലും ജയിക്കാത്ത ആതൻസിനോടാണ് ബയേൺ ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരായ ഷാക്തറാണ് സിറ്റിയുടെ എതിരാളി. മറ്റൊരു മത്സരത്തിൽ വലൻസിയ, യംങ് ബോയ്സിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.