Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2018 12:09 AM GMT Updated On
date_range 30 Nov 2018 12:09 AM GMTലിവർപൂളിനെ വീഴ്ത്തി പി.എസ്.ജി; ബാഴ്സ, അത്ലറ്റികോ നോക്കൗട്ടിൽ
text_fieldsbookmark_border
പാരിസ്: പാരിസിൽ ക്ലോപ്പിെൻറ അടവുകൾ വിലപോയില്ല. ചാമ്പ്യൻസ് ലീഗിലെ നിർണായക പോരിൽ നെയ്മറും കൂട്ടരും ലിവർപൂളിനെ 2-1ന് തോൽപിച്ച് ആൻഫീൽഡിലെ തോൽവിക്ക് തിരിച്ചടിച്ചു. മരണ ഗ്രൂപ്പായ ‘സി’യിൽ നാപോളി റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും(3-1) തോൽപിച്ചതോടെ ഫുട്ബാൾ ലോകം കാത്തിരിക്കുന്നത് ഇവരിൽനിന്ന് അവസാന പ്രീക്വാർട്ടറിലെത്തുന്നത് ആരാണെന്നറിയാനാണ്. രണ്ടു ജയവും മൂന്നു സമനിലയുമുള്ള നാപോളി ഒമ്പതു പോയൻറുമായി ഒന്നാമതുണ്ട്. എട്ടും ആറും പോയൻറുമായി പി.എസ്.ജിയും ലിവർപൂളും രണ്ടും മൂന്നും സ്ഥാനത്ത്. പി.എസ്.ജിക്ക് അവസാന മത്സരം റെഡ് സ്റ്റാറിനോടായതോടെ, അനായാസം ജയിച്ച് നോകൗട്ടുറപ്പിക്കാം.
എന്നാൽ, നിലവിലെ ഫൈനലിസ്റ്റുകളായ ലിവർപൂളിന് പ്രീക്വാർട്ടറിലെത്താൻ നാപോളിയെ അവസാന മത്സരത്തിൽ തോൽപ്പിക്കണം. വെറുമൊരു ജയം പോരാ, വൻ മാർജിൻ ജയിച്ച് ഗോൾ ശരാശരിയിൽ മുന്നിലെത്തണം. ആൻഫീൽഡിൽ ആ അത്ഭുതം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്ലോപ്പ്.ആദ്യ പകുതിയിൽ യുവാൻ ബെർനാട്ടനും(13) നെയ്മറും(37) നേടിയ ഗോളിലാണ് പി.എസ്.ജി ജയിക്കുന്നത്. ആദ്യ വിസിലിന് തൊട്ടുമുേമ്പ പെനാൽറ്റിയിലൂടെ (ജെയിംസ് മിൽനർ-45) ഒരു ഗോൾ ലിവർപൂൾ അടിച്ചെങ്കിലും രണ്ടാം പകുതി തിരിച്ചുവരാൻ കഴിഞ്ഞില്ല.
മെസ്സി മാജികിൽ ബാഴ്സ
നെതർലൻഡ്സ് ക്ലബ് കത്രികപ്പൂെട്ടാരുക്കിയാണ് മെസ്സിയെയും സംഘത്തെയും പ്രതിരോധിച്ചത്. എന്നാൽ, സൂപ്പർ താരംതന്നെ കെട്ടുപൊട്ടിച്ച് ടീമിന് 2-1െൻറ ജയമൊരുക്കി. ആദ്യ പകുതിയിൽ ഗോളടിക്കാൻ സമ്മതിക്കാത്ത പി.എസ്.വിയെ 61ാം മിനിറ്റിൽ ഡെംബലെയെ കൂട്ടുപിടിച്ച് മെസ്സി നടത്തിയ നീക്കമാണ് എതിർ വല തുളച്ചത്. 70ാം മിനിറ്റിൽ പിക്വെയുടെ ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെ. ഗ്രൂപ് ‘ബി’യിൽ ഇേതാടെ ബാഴ്സ നോക്കൗട്ട് ഉറപ്പിച്ചു. ഇൻറർ മിലാനെ ടോട്ടൻഹാം 1-0ത്തിന് തോൽപിച്ചതോടെ ഇരുവർക്കും ഏഴു പോയൻറ് വീതമായി. പകരക്കാരനായെത്തിയ ക്രിസ്റ്റ്യൻ എറിക്സണാണ് ടോട്ടൻഹാമിെൻറ വിജയശിൽപിയായത്. ഇൗ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരെ നിർണയിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം. ഇൻറർ അവസാന മത്സരത്തിൽ പി.എസ്.വിയെ നേരിടുേമ്പാൾ, ടോട്ടൻഹാമിന് ബാഴ്സലോണയാണ് എതിരാളി.
അത്ലറ്റികോയും ഡോർട്മുണ്ടും പ്രീക്വാർട്ടറിൽ
ഗ്രൂപ് ‘എ’യിൽ നിന്നും അത്ലറ്റികോ മഡ്രിഡും ഡോർട്മുണ്ടും നോക്കൗട്ടിലെത്തി. അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മോണകോയെ 2-0ത്തിന് തോൽപിച്ചാണ് അത്ലറ്റികോ നോക്കൗട്ടുറപ്പിച്ചത്. കോക്കെയും(2) അേൻറായിൻ ഗ്രീസ്മാനുമാണ്(24) ഗോൾ നേടിയത്. 83ാം മിനിറ്റിൽ മോണകോക്ക് പെനാൽറ്റി ലഭിച്ചെങ്കിലും റഡമൽ ഫാൽകാവോ കളഞ്ഞു കുളിച്ചു. സ്റ്റീഫൻ സാവിചിന് ചുവപ്പ് കാർഡ് കിട്ടി അത്ലറ്റികോ പത്തു പേരായി ചുരുങ്ങിയിട്ടും മോണകോക്ക് തിരിച്ചടിക്കാനായില്ല. ഡോർട്മുണ്ട് ക്ലബ് ബ്രഗോയോട് ഗോൾ രഹിത സമനിലയിലായെങ്കിലും പത്തു പോയൻറുമായി നോക്കൗട്ടിലെത്തി. ഗ്രൂപ് ഡിയിൽ നിന്ന് പോർേട്ടായും ഷാകെയുമാണ് പ്രീക്വാർട്ടറിലെത്തിയവർ.

പി.എസ്.വിക്കെതിരായ മത്സരത്തിൽ മെസ്സിയുടെ മുന്നേറ്റം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story