ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് കാലിടറി; റയലും യുണൈറ്റഡും യുവൻറസും തോറ്റു
text_fieldsമഡ്രിഡ്: ഗ്ലാമർ ടീമുകളെല്ലാം നേരത്തേ തന്നെ നോക്കൗട്ടുറപ്പിച്ചത് നന്നായി. അല്ലായി രുന്നെങ്കിൽ, ആവസാന റൗണ്ടിലെ ‘ട്വിസ്റ്റി’ൽ തലതാഴ്ത്തി മടേങ്ങണ്ടിവന്നേനെ. ചാമ്പ്യ ൻസ് ലീഗിലെ ഗ്രൂപ് തല മത്സരത്തിലെ അവസാന പോരിൽ കൊമ്പന്മാരെല്ലാം മുഖം കുത്തി വീണു. യു വൻറസിനെ യങ് ബോയ്സ് 2-1ന് അട്ടിമറിച്ചപ്പോൾ, അതേ ഗ്രൂപ്പിലെ മാഞ്ചസ്റ്റർ യുനൈറ്റ ഡിനെ വലൻസിയ അതേ സ്കോറിന് വീഴ്ത്തി.
ചാമ്പ്യന്മാരായ റയലിനെ 3-0ത്തിന് സി.എസ്.കെ. എ മോസ്കോ തരിപ്പണമാക്കിയേപ്പാൾ അതേ ഗ്രൂപ്പിൽ എ.എസ്. റോമയെ വിക്ടോറിയ പ്ലസനു ം 2-1ന് തോൽപിച്ചു. ചുവപ്പ് കാർഡ് രണ്ടു തവണ പ്രയേഗിക്കേണ്ടിവന്ന ആവേശപ്പോരിൽ ബയേൺ മ്യൂണിക്കിനെ 3-3ന് അയാക്സ് ആംസ്റ്റർഡാം തളക്കുകയും ചെയ്തു. വമ്പന്മാരിൽ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് ജയിച്ചുകയറിയത്. സിറ്റി 2-1ന് ഹോഫൻ ഹൈമിനെ തോൽപിച്ചപ്പോൾ, ഷാക്തർ ഡൊണസ്ക്- ഒളിമ്പിക് ലിയോൺ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. ബെൻഫിക 1-0ത്തിന് എ.ഇ.കെ. ഏതൻസിനെ തോൽപിച്ചു.
വെൽഡൺ ബോയ്സ്
ഗ്രൂപ് എച്ചിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചതായിരുന്നു യുവൻറസും മാഞ്ചസ്റ്റർ യുനൈറ്റഡും. യങ് ബോയ്സിെൻറ തട്ടകത്തിൽ അനായാസം ജയിക്കുമെന്ന് കരുതിയ ക്രിസ്റ്റ്യാനോക്കും സംഘത്തിനും പക്ഷേ പിഴച്ചു. ഇറ്റാലിയൻ ചാമ്പ്യന്മാർക്കെതിരെ ബോയ്സ് ഒരു പിഴവുപോലുമില്ലാതെ കളിച്ചു. 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് സ്വിറ്റ്സർലൻഡുകാർ ആദ്യം മുന്നിലെത്തുന്നത്. സ്ട്രൈക്കർ ഗിലോമെ ഹോറോക്ക് അവസരം മുതലാക്കുകയും ചെയ്തു. ഹോറോക്ക് തന്നെ രണ്ടാമതും (68) വലകുലുക്കിയതോടെ യുവൻറസിെൻറ പ്രതീക്ഷ തെറ്റി. പൗലോ ഡിബാലയെ ഇറക്കിയതോടെയാണ് ഒരു ഗോളെങ്കിലും (80) യുവെക്ക് തിരിച്ചടിക്കാനായത്.
17ാം മിനിറ്റിൽ തന്നെ കാർലോസ് സോളറിലൂടെ മുന്നിലെത്തിയ വലൻസിയക്ക് ഫിൽ ജോൺസിെൻറ (47) പിഴവിൽനിന്ന് സെൽഫ് ഗോളുമായപ്പോൾ വലൻസിയ ജയം ഉറപ്പിച്ചു. മാർകസ് റാഷ്ഫോഡിലൂടെയാണ് (87) യുനൈറ്റഡിെൻറ ആശ്വാസ ഗോൾ. യുവൻറസ് (12 പോയൻറ്) ഒന്നാമതും മാഞ്ചസ്റ്റർ യുനൈറ്റഡ് (10) രണ്ടാമതും തന്നെ.
റയലിന് ‘മോസ്കോ ഫോബിയ’
റഷ്യക്കാർക്കു മുന്നിൽ റയലിന് പിന്നെയും മുട്ടുവിറച്ചു. ആദ്യ പാദത്തിൽ മോസ്കോയിൽ പോയി തോറ്റതിന് (1-0) സാൻറിയാഗോ ബെർബ്യൂവിൽ പകരം ചോദിക്കുമെന്നാണ് ആരാധകർ കരുതിയതെങ്കിലും പ്രതീക്ഷ തെറ്റി. ഫെഡോർ ചലോവ് (37), ജോർജി ഷെനെയ്കോവ് (32), ആരോൺ സിഗ്റോസൺ (73) എന്നിവരുടെ കരുത്തിലായിരുന്നു സി.എസ്.കെ.എ മോസ്കോയുടെ ജയം. വിക്ടോറിയ പ്ലസനോട് റോമയും തോറ്റതോടെ റയൽ തന്നെ ജി ഗ്രൂപ് ചാമ്പ്യന്മാരായി.
ലെറോയ് സാനെയുടെ (45, 61) രണ്ടു ഗോളിലാണ് സിറ്റി ഹോഫൻഹൈമിനെ 2-1ന് തോൽപിച്ചത്. സിറ്റിയും ലിയോണുമാണ് ഗ്രൂപ് എഫിൽ നിന്ന് നോക്കൗട്ടിലെത്തിയത്. സിറ്റിയാണ് ഗ്രൂപ് ചാമ്പ്യന്മാർ. ബയേൺ-അയാക്സ് പോരാട്ടം 3-3നാണ് കലാശിച്ചത്. റോബർട്ട് ലെവൻഡോവ്സ്കി (13,87), കിങ്സ്ലി കോമാൻ (90) എന്നിവർ ബയേണിനും ഡസാൻ ടാഡിച് (61,82) നികോളസ് ടാഗ്ലിയാഫികോ (95) എന്നിവർ അയാക്സിനും ഗോൾ നോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.