യുവേഫ ചാമ്പ്യൻസ് ലീഗ്: നോക്കൗട്ട് ഉറപ്പിക്കാൻ വമ്പൻ ക്ലബുകൾ
text_fieldsമഡ്രിഡ്: യൂറോപ്പിലെ ക്ലബുകളുടെ മഹാപോരാട്ടത്തിെൻറ ഗ്രൂപ് കളി ഫിനിഷിങ് പോയൻറ ിലേക്ക്. യുവേഫ ചാമ്പ്യൻസ് ലീഗിൽ 32 ടീമുകൾ എട്ടു ഗ്രൂപ്പുകളിലായി തുടരുന്ന വമ്പൻപോ രാട്ടങ്ങൾക്ക് കൊടിയിറങ്ങാൻ ഇനി രണ്ടു കളി മാത്രം. പി.എസ്.ജി, ബയേൺ മ്യൂണിക്, യുവൻറസ് ടീമുകൾ മാത്രമേ ഇതുവരെ പ്രീക്വാർട്ടറിൽ ഇടം ഉറപ്പിച്ചിട്ടുള്ളൂ. ശേഷിച്ചവർക്ക് ഇനി യുള്ള രണ്ടു മത്സരങ്ങൾ മരണക്കളി. അഞ്ചാം റൗണ്ട് മത്സരങ്ങൾ ഇന്നും നാളെയും, അവസാന റൗണ് ട് ഡിസംബർ 12നുമായി നടക്കും.
റയൽ മഡ്രിഡ് x പി.എസ്.ജി
പി.എസ്.ജിയും റയൽ മഡ്രിഡ ും വീണ്ടും മുഖാമുഖമെത്തുേമ്പാൾ കണ്ണുകളെല്ലാം ഗാരെത് ബെയ്ലിനെയും സിനദിൻ സിദാനെ യുമാണ് പരതുന്നത്. പൊരുത്തമില്ലാത്ത രണ്ടു മുഖങ്ങൾ ഒരു കുടക്കീഴിൽ ഒന്നിച്ചതിെൻറ അസ്വസ്ഥതകൾ പുകയുന്നപോലെ. 2018 സീസൺ ചാമ്പ്യൻസ് ലീഗിൽ റയലും പി.എസ്.ജിയും ഏറ്റുമുട്ടിയപ്പോഴായിരുന്നു ഈ പിണക്കത്തിെൻറ തുടക്കം. വലിയമത്സരങ്ങൾക്കുള്ള തെൻറ പ്ലാനിൽ ബെയ്ലിന് ഇടമില്ലെന്ന് സിദാൻ പറയാതെ പറഞ്ഞു. പക്ഷേ, മുറിവേറ്റ ഹൃദയവുമായി അദ്ദേഹം കളത്തിൽ കണക്ക് ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഫൈനലിൽ പകരക്കാരനായിറങ്ങി രണ്ടു ഗോളടിച്ച് റയലിന് കപ്പ് സമ്മാനിക്കുംവരെ നീണ്ടു പകയുടെ കണക്കുകൾ. പിന്നീട് സിദാൻ പടിയിറങ്ങി, വീണ്ടും തിരിച്ചെത്തിയെങ്കിലും പൊരുത്തക്കേടിന് ആഴം കൂടിയിട്ടേയുള്ളൂ.
ഇന്നും സിദാെൻറ ഇലവനിൽ രണ്ടാം നിരയിലാണ് ബെയ്ൽ. ഏറ്റവുമൊടുവിൽ വെയ്ൽസിെൻറ യൂറോകപ്പ് യോഗ്യതയുടെ ആഹ്ലാദപ്രകടനത്തിൽ തെൻറ പരിഗണനയിൽ റയലിനെ അവസാന സ്ഥാനത്തിരുത്തിയതോടെ ആരാധകരും എതിരാളിയായി.
അതിനിടയിലാണ് വീണ്ടുമൊരു റയൽ-പി.എസ്.ജി അങ്കത്തിന് സാൻറിയാഗോ ബെർണബ്യൂ വേദിയാവുന്നത്. ഗ്രൂപ് ‘എ’യിൽ നാലിൽ നാലും ജയിച്ച ഫ്രഞ്ചുകാർ സേഫ് സോണിലാണെങ്കിൽ ഒാരോ സമനിലയും തോൽവിയും പിണഞ്ഞ റയലിന് ഏഴു പോയൻറാണ് സമ്പാദ്യം. ഇന്ന് പി.എസ്.ജിയും പിന്നാലെ ബ്രൂജുമാണ് എതിരാളികൾ.
ലാ ലിഗയിൽ കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്തിയ റയൽ മികച്ച ഫോമിലേക്കുയർന്നുകഴിഞ്ഞു. ബെൻസേമക്കൊപ്പം മോഡ്രിച് ഉൾപ്പെെടയുള്ള താരങ്ങളും ഗോൾപട്ടികയിൽ ഇടം നേടി.
മൗറീന്യോയുടെ ടോട്ടൻഹാം
ടോട്ടൻഹാമിനൊപ്പം ഹൊസെ മൗറീന്യോയുടെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റമാണ് മറ്റൊരു സവിശേഷത. ഏതാനും ദിവസംമുമ്പ് മാത്രം മൗറിസിയോ പൊഷെറ്റിനോയുടെ പിൻഗാമിയായി ചുമതലയേറ്റ മൗറീന്യോ ആദ്യ കളിയിൽതന്നെ ജയത്തോടെ വരവറിയിച്ചു.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ബി’യിൽ ഏഴു പോയൻറുമായി രണ്ടാമതാണ് ടോട്ടൻഹാം. ഇന്ന് ഒളിമ്പിയാകോസും, അടുത്ത കളിയിൽ ബയേൺ മ്യൂണികുമാണ് നിലവിലെ ഫൈനലിസ്റ്റുകളുടെ എതിരാളി. ഗ്രൂപ് ‘സി’യിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഷാക്തറിനെ നേരിടും. അവസാന കളിയിൽ സമനില കുരുങ്ങിയ സിറ്റിക്ക് ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം.
യുവൻറസ് x അത്ലറ്റികോ
ഗോൾവരൾച്ച നേരിടുന്ന അത്ലറ്റികോ മഡ്രിഡും പ്രീക്വാർട്ടർ ഉറപ്പിച്ച യുവൻറസും തമ്മിലാണ് മറ്റൊരു പ്രധാന അങ്കം. അവസാന മത്സരത്തിൽ ലെവർകൂസനോട് തോറ്റ അത്ലറ്റികോക്ക് ഇന്ന് യുവൻറസിെന പിടിച്ചുകെട്ടിവേണം മുന്നേറാൻ. ഗോളിനുള്ള ചോദ്യങ്ങൾക്ക് കോച്ച് സിമിയോണിയുടെ ഉത്തരമാണ് അൽവാരോ മൊറാറ്റ. പല ക്ലബുകൾ മാറി മഡ്രിഡിലെത്തിയ മൊറാറ്റയിൽ കോച്ച് ആത്മവിശ്വാസം കുത്തിവെപ്പിച്ചുവെന്നതാണ് ശരി. സീസണിൽ അത്ലറ്റികോയുടെ ഗോൾപട്ടികയിൽ മുന്നിലും ഈ സ്പാനിഷ് താരം തന്നെ. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവാണ് യുവൻറസിെൻറ ബിഗ് ന്യൂസ്. കഴിഞ്ഞ കളിയിൽ പുറത്തായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തുവെന്നാണ് ടീം റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.