യൂറോപ ലീഗ്: ആഴ്സനൽ തോറ്റു; ചെൽസിക്കും നാപോളിക്കും ജയം
text_fieldsപാരിസ്: യൂറോപ ലീഗ് പ്രീക്വാർട്ടർ മത്സരത്തിെൻറ ആദ്യ പാദത്തിൽ ആഴ്സനലിന് തിരിച ്ചടി. ഇംഗ്ലീഷ് വമ്പുമായി ബെയ്റ്റ് ബോറിസോവിനെ നേരിടാൻ ബെലറൂസിലെത്തിയ ഗണ്ണേഴ് സ് 1-0ത്തിന് തോറ്റു. ആദ്യ പകുതി േബാറിസോവിെൻറ മിഡ്ഫീൽഡർ സ്റ്റാനിസ്ലാവ് ഡ്രാഗൺ നേടിയ ഗോളിലാണ് ആതിഥേയർ ഇംഗ്ലീഷ് പടയെ തോൽപിച്ചത്.
രണ്ടാം പകുതിയിൽ അലക്സാൻഡ്ര ലാകസറ്റെക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതും ആഴ്സനലിന് തിരിച്ചടിയായി. കളിയുടെ 77 ശതമാനവും പന്ത് കൈവശംെവച്ച് നിറഞ്ഞുകളിച്ചെങ്കിലും ഗണ്ണേഴ്സിന് എതിർവല കുലുക്കാനായില്ല.
അതേസമയം, സ്വീഡിഷ് ക്ലബ് മാൽമോയെ അവരുടെ തട്ടകത്തിൽ 2-1ന് തോൽപിച്ച് ചെൽസി ആദ്യ പാദം കൈകളിലാക്കി. ചെൽസിക്കായി റോസ് ബാക്ക്ലി (30), ഒലിവർ ജിറൂഡ് (58) എന്നിവർ ഗോൾ നേടി. അവസാന സമയത്താണ് മാൽമോ ഒരു ഗോൾ (ആന്ദ്രസ് ക്രിസ്റ്റ്യൻസൻ) തിരിച്ചടിച്ചത്. വമ്പൻ തോൽവിക്കു പിന്നാലെ കോച്ച് മൗറീസിയോ സരിക്ക് ആശ്വാസമാണ് ഇൗ ജയം.
പ്രീമിയർ ലീഗിൽ ബേൺമൗത്തിനോട് 4-0ത്തിനും മാഞ്ചസ്റ്റർ സിറ്റിയോട് 6-0ത്തിനും ചെൽസി തോറ്റിരുന്നു. മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബ് നാപോളി 3-1ന് സൂറിക്കിനെയും വലൻസിയ സെൽറ്റിക്കിനെ 2-0ത്തിനും വിയ്യാറയൽ സ്പോർട്ടിങ്ങിനെ 1-0ത്തിനും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.