യുവേഫ നാഷൻസ് ലീഗ്: ഇറ്റലി ഇന്ന് കളത്തിൽ
text_fieldsറോം: രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് നാഷൻസ് ലീഗിലൂടെ യുവേഫ എരിവും പുളിയും ചേർത്തപ്പോൾ, പഴയ സൗഹൃദ മത്സരങ്ങളുടെ ആലസ്യം ഇനിയുള്ള പോരാട്ടങ്ങൾക്കുണ്ടാവില്ലെന്നുറപ്പാണ്. നാഷൻസ് ലീഗിലെ പ്രധാന മത്സരങ്ങളിലൊന്ന് ഇന്ന് നടക്കും. ലോകകപ്പ് യോഗ്യതപോലും ലഭിക്കാതിരുന്ന ഇറ്റലി പുതിയ പ്രതീക്ഷകളുമായി പോളണ്ടിനെ നേരിടും. ഗ്രൂപ് മൂന്നിലാണ് ഇറ്റലിയും പോളണ്ടും. വടക്കൻ അയർലൻഡ്-ബോസ്നിയ, ലിേത്വനിയ-സെർബിയ, തുർക്കി-റഷ്യ ടീമുകളും മാറ്റുരക്കും.
ഇനി മൻസീനി യുഗം
മികവുറ്റ ടീമിനെ പടുത്തുയർത്താനുള്ള സ്വപ്നവുമായാണ് മുൻ മാഞ്ചസ്റ്റർ സിറ്റി കോച്ച് റോബർേട്ട മൻസീനി കഴിഞ്ഞ മേയിൽ ഇറ്റലിയുടെ പരിശീലകനായെത്തുന്നത്. ലോകകപ്പ് യോഗ്യത നേടാനാവാതെ മുൻ ചാമ്പ്യന്മാർ തലതാഴ്ത്തിയപ്പോൾ, ഒരു ജനതയുടെ സ്വപ്നങ്ങൾക്കായി ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റാമെന്ന വാഗ്ദാനവുമായി. അതിന് തുടക്കം യുവേഫ നേഷൻസ് ലീഗിലൂടെയായിരിക്കും. യൂറോ കപ്പിന് നേരിട്ടുള്ള യോഗ്യത ലഭിക്കുമെന്നതിനാൽ കനത്ത പോരാട്ടം കാഴ്ചവെക്കാൻ തന്നെയാണ് ഇറ്റലിയിറങ്ങുന്നത്.
ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂയിജി ബുഫൺ അടക്കം ഒട്ടനവധി സീനിയർ താരങ്ങൾ ദേശീയ ജഴ്സി ഉൗരിയതോടെ പുതുരക്തങ്ങൾ മൻസീനിയുടെ ടീമിൽ പ്രതീക്ഷിക്കാം. എ.സി മിലാെൻറ കൗമാര ഗോൾകീപ്പർ 19കാരൻ ജിയാൻലൂയിജി ഡോണറുമ്മയായിരിക്കും ഒന്നാം നമ്പറുകാരൻ. 2022 ഖത്തർ ലോകകപ്പാണ് ലക്ഷ്യമെന്നും യുവതാരങ്ങളെ വളർത്തിക്കൊണ്ടുവന്ന് കരുത്തുറ്റ ടീമിനെ ഒരുക്കുമെന്നും കോച്ച് നിലപാട് വ്യക്തമാക്കിയതാണ്. സീരി ‘എ’ ടീമുകളോട് കൂടുതൽ യുവതാരങ്ങളെ വിട്ടുതരാനും മൻസീനി ആവശ്യപ്പെട്ടിട്ടുണ്ട്. മേയിൽ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, 2014 ലോകകപ്പ് കളിച്ച മാരിയോ ബലോെട്ടല്ലിയെ തിരികെ വിളിച്ചിരുന്നു. വെറ്ററൻ താരം ജോർജിയോ ചെല്ലിനിയായിരിക്കും ക്യാപ്റ്റൻ.
ലോകകപ്പ് കളിച്ച ടീമാണ് പോളണ്ട്. സെനഗാളിനോടും കൊളംബിയയോടും തോറ്റെങ്കിലും ജപ്പാനെതിരെ അവസാന മത്സരത്തിൽ ജയിച്ചാണ് പോളണ്ട് റഷ്യയിൽനിന്ന് മടങ്ങിയത്. റോബർേട്ടാ ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലായിരിക്കും ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.