ലീഗുകൾ അവസാനിപ്പിേക്കണ്ട; ജൂലൈയിൽ തുടങ്ങാം–യുവേഫ
text_fieldsപാരിസ്: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകൾ അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്ന് യുവേഫ. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി ലീഗുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫരിൻ, യൂറോപ്യൻ ക്ലബ് അസോസിയേഷൻ ചെയർമാൻ ആന്ദ്രെ ആഗ്നെല്ലി, യൂറോപ്യൻ ലീഗ് പ്രസിഡൻറ് ലാർസ് ക്രിസ്റ്റർ ഓൾസൺ എന്നിവർ സംയുക്തമായി ഒപ്പുവെച്ച കത്തിൽ വ്യക്തമാക്കി.
ബെൽജിയൻ ലീഗ് അവസാനിപ്പിക്കുകയും പോയൻറ് നിലയിൽ മുന്നിലുള്ളവരെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സമയത്ത് ഓരോ രാജ്യത്തെയും ലീഗുകൾ അവസാനിപ്പിക്കുന്നത് ശരിയായ നടപടിയല്ല. യുവേഫ അടക്കമുള്ളവയുടെ അംഗീകാരമില്ലാതെ ലീഗുകൾ റദ്ദാക്കിയാൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ മത്സരിക്കുന്നതിൽനിന്ന് തടയുന്നതും പരിഗണിക്കും.
ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ ലീഗുകളിലെ മത്സരങ്ങൾ പൂർത്തിയാക്കാനും പുതിയ സീസൺ തുടങ്ങുന്നത് തീരുമാനിക്കാനുമുള്ള കലണ്ടർ മേയ് പകുതിയോടെ തയാറാക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.