ഒരുവർഷം അപരാജിതം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാത്ത ഒരുവർഷം പൂർത്തിയാക്കി ലിവർപൂളു ം യുർഗൻ േക്ലാപ്പും. 2019 ജനുവരി നാലിന് മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് തോറ്റതിനു പിന്ന ാലെ തുടങ്ങിയതാണ് ലിവർപൂളിെൻറ അപരാജിത യാത്ര. വെള്ളിയാഴ്ച രാത്രി സ്വന്തം ഗ്രൗണ്ടി ൽ ഷെഫീൽഡ് യുനൈറ്റഡിനെ 2-0ത്തിന് തകർത്ത് ആ യാത്ര ഒരാണ്ട് പൂർത്തിയാക്കി.
ആഴ്സനലിനും (2003-04) ചെൽസിക്കും (2004-05) ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം തോൽക്കാതെ ഒരുവർഷം പിന്നിടുന്നത്. രണ്ടു സീസണിലായി 37 മത്സരങ്ങളാണ് േക്ലാപ്പും ടീമും പിന്നിട്ടത്. കഴിഞ്ഞ സീസണിൽ 17 കളിയിൽ 13 ജയവും നാലു സമനിലയും. ഈ സീസണിൽ 20 കളിയിൽ19 ജയം, ഒരു സമനില. ഇക്കുറി മാഞ്ചസ്റ്റർ യുനൈറ്റഡിനോട് മാത്രമാണ് (1-1) ടീം സമനില പാലിച്ചത്.
വർഷത്തെ ആദ്യ മത്സരത്തിലായിരുന്നു ലിവർപൂൾ ഷെഫീൽഡിനെ വീഴ്ത്തിയത്. കളിയുടെ നാലാം മിനിറ്റിൽ മുഹമ്മദ് സലാഹും 64ാം മിനിറ്റിൽ സാദിയോ മാനെയുമാണ് ഗോളടിച്ചത്. ഇതോടെ ലിവർപൂളും (58) രണ്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയും (45) തമ്മിലെ പോയൻറ് വ്യത്യാസം 13 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.