എഫ്.എ കപ്പ്: യുനൈറ്റഡ് പുറത്ത്; സിറ്റി സെമിയിൽ
text_fieldsലണ്ടൻ: വോൾവർഹാംപ്റ്റണിനോട് തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് സെമി കാണാതെ പുറത്ത്. അവസാന നാ ലിൽ സുരക്ഷിത സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ സോൾഷെയറിെൻറ സംഘത്തെ വോൾഫ്സ് 2-1ന് തോൽപിച്ചു. നിരവധി താരങ്ങൾ പര ിക്കിെൻറ പിടിയിലായ മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിർസംഘത്തിനെതിരെ തിരിച്ചുവരാനായില്ല. അതേസമയം, മാഞ്ചസ്റ്റ ർ സിറ്റി ത്രില്ലർ ജയത്തോടെ സെമിയിൽ പ്രവേശിച്ചു. സ്വാൻസീ സിറ്റിക്കെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം 3-2ന് തിരിച്ചടിച്ചാണ് സെമി പ്രവേശനം.
ആഴ്സനലിനോട് പ്രീമിയർ ലീഗിൽ തോറ്റതിെൻറ ക്ഷീണം മാറുന്നതിനു മുമ്പാണ് യുനൈറ്റഡിന് തുടർച്ചയായ രണ്ടാം തോവി. ആദ്യ പകുതി ഇരു ടീമുകളും മികച്ച മുന്നേറ്റവുമായി കളിച്ചെങ്കിലും ഒരിടത്തും വല കുലുങ്ങിയില്ല. പക്ഷേ, രണ്ടാം പകുതി കളി മാറി. ആറു മിനിറ്റ് വ്യത്യാസത്തിലാണ് വോൾവ്സ് രണ്ടുതവണ യുനൈറ്റഡിെൻറ വല കുലുക്കുന്നത്. വോൾഫ്സിെൻറ മെക്സിക്കൻ-പോർചുഗീസ് സ്ട്രൈക്കർമാരായ റോൾ ജിമിനസ് (70), ഡീഗോ ജോട്ട (76) എന്നിവർ സെർജിയോ റൊമീറോയെ കാഴ്ചക്കാരനാക്കി നിറയൊഴിച്ചു. ഇഞ്ചുറി സമയത്ത് മാർകസ് റാഷ്ഫോഡ് (95) ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. 1998നുശേഷം ആദ്യമായാണ് വോൾവ്സ് എഫ്.എ കപ്പ് സെമിയിൽ പ്രവേശിക്കുന്നത്.
സ്വാൻസീക്കെതിരെ അത്ഭുതകരമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. സിറ്റിയെ ഞെട്ടിച്ച് ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ സ്വാൻസീ നേടി. മാറ്റ് ഗ്രിമസ് പെനാൽറ്റിയിലും (20) പിന്നാലെ ബ്രെസെൻറ് സെലിനയുമാണ് (29) സ്കോറർമാർ. എന്നാൽ, അവസാന 25 മിനിറ്റിനിടെ വമ്പൻ തിരിച്ചുവരവുമായി സിറ്റി ഞെട്ടിച്ചു. ബെർണാഡോ സിൽവയാണ് (69) ആദ്യ ഗോൾ നേടുന്നത്. പിന്നാലെ 78ാം മിനിറ്റിൽ ലഭിച്ച വിവാദ പെനാൽറ്റിയും 88ാം മിനിറ്റിലെ തകർപ്പൻ ഹെഡറിലുമായി രണ്ടു ഗോളുകൾ നേടി സെർജിയോ അഗ്യൂറോ സിറ്റിയെ സെമിയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.