ഇന്ന് യുനൈറ്റഡ് x ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലണ്ടിലെ ഏറ്റവും വാശിയേറിയ മത്സരത്തിലേക്കാണ് ഫുട്ബാൾ ആരാധകർ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത്. വീറും വാശിയുമേറിയ ‘നോർത്ത് വെസ്റ്റ് ഡെർബി’യിൽ അല ക്സ് ഫെർഗൂസെൻറ മാഞ്ചസ്റ്റർ യുനൈറ്റഡിന് മേൽക്കോയ്മ നേടാൻ സാധിച്ചെങ്കിലും യൂർഗൻ ക്ലോപ് ലിവർപൂളിെൻറ പരിശീലകനായി എത്തിയതോടെ കളി മാറിയിരിക്കുകയാണ്.
പ്രീമിയർ ലീഗ് കിരീടത്തിലേക്ക് പാഞ്ഞടുക്കുന്ന ലിവർപൂളിന് സീസണിൽ പിണഞ്ഞ ഏക സമനില മാഞ്ചസ്റ്റർ യുനൈറ്റഡിനോടാണ്. 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ 14 പോയൻറിെൻറ ലീഡുമായി അപരാജിതരായി കുതിക്കുന്ന റെഡ്സിന് (61 പോയൻറ്) ആൻഫീൽഡിൽ തടയിടാൻ ഒലേ ഗുണാർ സോൾജറിനും സംഘത്തിനുമാകുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒരു വർഷമായി ലീഗിൽ തോൽവിയറിയാതെയാണ് ടീമിെൻറ
പ്രയാണം.
സമീപകാലത്ത് മികവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് ബെർത്തുറപ്പിക്കാനുള്ള തത്രപ്പാടിലാണ് യുനൈറ്റഡ്. ജോയൽ മാറ്റിപ്പിെൻറയും ഫാബിനോയുടെയും തിരിച്ചുവരവിലൂടെ ലിവർപൂൾ കൂടുതൽ ശക്തരാവുകയാണ്. പരിക്കാണ് യുനൈറ്റഡിനെ വലക്കുന്നത്. പരിക്കേറ്റ സ്റ്റാർ സ്ട്രൈക്കർ മാർകസ് റാഷ്േഫാഡ് ഞായറാഴ്ച കളിക്കുന്ന കാര്യം സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.