നിലക്കാത്ത കുരങ്ങുവിളി
text_fieldsലണ്ടൻ: നിറം കറുപ്പാണെന്നു കണ്ടാൽ ഒരുകൂട്ടം യൂറോപ്യൻ ഫുട്ബാൾ ആരാധകരുടെ അധമ മനസ്സ് ഉണരും. കുരങ്ങെന്ന് വിളിച്ചും ചേഷ്ടകൾ കാണിച്ചും പഴം എറിഞ്ഞും തുടരുന്ന അവരുടെ അവഹേളനമാണ് ഇന്ന് യൂറോപ്യൻ ഫുട്ബാളിെൻറ വലിയ ദുരന്തം. ചികിത്സയില്ലാതെ തുടരുന്ന വംശീയാധിക്ഷേപത്തിന് പതിവിലേറെ ഉദാഹരണങ്ങളാണ് 2019ൽ ഉണ്ടായത്. മുൻവർഷങ്ങളെക്കാൾ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഫുട്ബാൾ താരങ്ങൾക്കെതിരായ അധിക്ഷേപം കൂടുന്നു.
നിറത്തിെൻറ പേരിൽ കളത്തിൽ ഏെറ വേട്ടയാടപ്പെട്ട താരമാണ് ഇറ്റലിയുെട മരിയോ ബലോടെല്ലി. ദേശീയ ടീമിലും ക്ലബ് ജഴ്സികളിലും പന്തുതട്ടുേമ്പാൾ ഇത്തരം അധിക്ഷേപം ഏറെ നേരിട്ട ബലോടെല്ലിയെ വർണവെറിയന്മാർ ഇപ്പോഴും വിടുന്നില്ല. ഏറ്റവുമൊടുവിൽ വെറോണക്കെതിരായ മത്സരത്തിനിടെ കാണികൾ കുരങ്ങ് വിളിച്ചപ്പോൾ ഗാലറിയിലേക്ക് പന്തടിച്ചുകയറ്റിയ ബലോെടല്ലിയുടെ കണ്ണീരണിഞ്ഞ മുഖം എളുപ്പം മറക്കാനാവില്ല. ‘എന്തുകൊണ്ട് എപ്പോഴും എന്നെ പിന്തുടരുന്നു?’, അദ്ദേഹത്തിെൻറ ചോദ്യത്തിന് ഫുട്ബാൾ ലോകത്തിന് ഉത്തരമില്ലെന്നതിെൻറ ഉദാഹരണമാണ് ചെൽസിയുടെ റൂഡിഗറിനെതിരെ കണ്ടത്.
ഷെയിം ഇറ്റലി
വംശവെറിക്കെതിരെ പ്രചാരണത്തിന് കുരങ്ങിെൻറ ചിത്രം തയാറാക്കി പതിച്ചതിന് വിവാദത്തിലായ സീരി ‘എ’ സംഘാടകരായിരുന്നു ഏറ്റവും ഒടുവിൽ വാർത്തകളിൽ നിറഞ്ഞത്. 2019ൽ ഏറ്റവും കൂടുതൽ സംഭവങ്ങളുണ്ടായത് ഇറ്റലിയിലാണ്. യുവൻറസിെൻറ മോയ്സസ് കീൻ, ഇൻറർമിലാെൻറ റൊമേലു ലുകാകു, സാംദോറിയയുടെ റൊണാൾഡോ വിയേര, ക്രിസ് സ്മാളിങ് എന്നിവർ ഈ വർഷം ആരാധക വെറിക്ക് ഇരയായവരാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു നാപോളിയുടെ കാലിദു കൗലിബാലിയെ ആരാധകർ വേട്ടയായടിയത്.
വെറുപ്പിെൻറ ഇംഗ്ലണ്ട്
നിരവധി ഡിവിഷനൽ മത്സരങ്ങളുള്ള ഇംഗ്ലണ്ടിലും ഇക്കുറി കുരങ്ങുവിളിയുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം ഇറ്റലിയിൽ ഇരയായ കാലിദു കൗലിബലിയെ ഇക്കുറി ഇംഗ്ലണ്ടിൽ ആഴ്സനൽ ആരാധകർ വേട്ടയാടി. സമൂഹ മാധ്യമത്തിലായിരുന്നു ചെൽസിയുടെ ടാമി എബ്രഹാമിനെതിരായ ആരാധകരുടെ വെറി.
ഈ സംഭവം തെൻറ അമ്മയെ ഏറെ കരയിച്ചുവെന്ന് താരം പിന്നീട് വെളിപ്പെടുത്തി. റഹിം സ്റ്റർലിങ്, മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഫ്രെഡ്, മാർകസ് റാഷ്ഫോഡ് എന്നിവരെല്ലാം ഇക്കുറി ഈ വേദന അനുഭവിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.