ഉറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ
text_fieldsറോസ്തോവ്: ആതിഥേയരായ റഷ്യക്കു പിന്നാലെ ഉറുഗ്വായിയും തുടർച്ചയായ രണ്ടാം ജയം നേടിയതോടെ ഇരു ടീമുകളും ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ടീമുകളായി. ഗ്രൂപ് എയിൽ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഉറുഗ്വായ് രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടു കളികളും തോറ്റ സൗദിയും ഇൗജിപ്തും പുറത്തായി.
നൂറാം മത്സരത്തിനിറങ്ങിയ സ്റ്റാർ സ്ട്രൈക്കർ ലൂയി സുവാരസാണ് 23ാം മിനിറ്റിൽ നിർണായക ഗോൾ നേടിയത്. എന്നാൽ, സൗദി പിന്നീടുള്ള സമയം വീരോചിതം ചെറുത്തുനിന്നു. അവസാനം വരെ പൊരുതിയെങ്കിലും സൗദിക്ക് സമനില ഗോൾ കണ്ടെത്താനായില്ല. ആദ്യ കളിയിൽ റഷ്യക്കെതിരെ തകർന്നടിഞ്ഞ ടീമിൽ നാലു മാറ്റം വരുത്തിയായിരുന്നു സൗദി കോച്ച് ടീമിനെയിറക്കിയത്. അത് കളിയിൽ പ്രതിഫലിക്കുകയും ചെയ്തു.
- രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള സമർദ്ദം ശക്തമാക്കി സൗദി. മൽസരം 70ാം മിനുട്ടിലേക്ക് കടക്കുേമ്പാഴും സൗദിക്ക് ഗോൾ മടക്കാൻ സാധിക്കുന്നില്ല
- ഉറുഗ്വായ്-സൗദി മൽസരത്തിലെ ആദ്യ പകുതി അവസാനിച്ചു. സുവാരസ് നേടിയ എകഗോളിൽ ഉറുഗ്വായ് മുന്നിൽ. ഗോൾ മടക്കാൻ സൗദി തീവ്രശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഉറുഗ്വായ് പ്രതിരോധത്തിൽ തട്ടി ഒന്നു ഗോളാകുന്നില്ല. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് സൗദിയാണ്.
- മധ്യനിരയിൽ സൗദി കളി നിയന്ത്രിക്കുന്നു. പക്ഷേ എതിരാളികളുടെ ഗോൾമുഖത്ത് അപകടം വിതക്കാൻ ടീമിനാകുന്നില്
- ലൂയി സുവാരസിെൻറ ഗോളിൽ ഉറുഗ്വായ് മുന്നിൽ. 23ാം മിനിട്ടിലാണ് സുവാരസ് ഗോൾ നേടിയത്
- ഉറുഗ്വായ്-സൗദി മൽസരത്തിനിടെ
അപകടകരമായ നീക്കങ്ങൾ ഇരു ഗോൾമുഖത്തും ഉണ്ടാവുന്നില്ല. പ്രതിരോധത്തിലുന്നിയ കളിയുമായി സൗദിയും ഉറുഗ്വായും
- മൽസരത്തിൽ ആദ്യ പത്ത് മിനിട്ട് പിന്നിടുേമ്പാൾ വ്യക്തമായ മുൻതൂക്കവുമായി ഉറുഗ്വായ്. ചില ശ്രദ്ധേയ നീക്കങ്ങൾ സൗദിയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.