ദേശീയ ഗാനത്തിനിടെ മുട്ടുകുത്തൽ വിലക്കുന്ന നിയമം റദ്ദാക്കി
text_fieldsന്യൂയോർക്: ജോർജ് ഫ്ലോയ്ഡിെൻറ കൊലപാതകത്തെ തുടർന്ന് ലോകത്താകെ വംശീയതക്കെതിരെ നടക്കുന്ന പ്രതിഷേധം അമേരിക്കൻ ഫുട്ബാളിൽ നിയമ മാറ്റത്തിനും വഴിതുറന്നു. ദേശീയ ഗാനാലാപന സമയത്ത് മുഴുവൻ കളിക്കാരും ബഹുമാനത്തോടെ എഴുന്നേറ്റുനിൽക്കണമെന്ന നിയമം യു.എസ് സോക്കർ ബോർഡ് റദ്ദാക്കി. കോൺഫറൻസ് കാളിലൂടെ ചേർന്ന യോഗത്തിലാണ് 2017 ഫെബ്രുവരി ഒമ്പതിന് നടപ്പാക്കിയ നിയമം റദ്ദാക്കിയത്.
ദേശീയഗാനം ആലപിക്കുേമ്പാൾ ഒരു കാൽമുട്ട് കുത്തിനിന്ന് പ്രതിഷേധിക്കുന്ന പ്രക്ഷോഭരീതി ആദ്യമായി നടപ്പാക്കിയത് അമേരിക്കൻ എൻ.എഫ്.എൽ ലീഗിെല കളിക്കാരനായിരുന്ന കോളിൻ കേപർനിക്കാണ്. അനീതിക്കും വംശീയതക്കും പൊലീസ് ക്രൂരതക്കും നേരെയുള്ള കേപർനിക്കിെൻറ പ്രതിഷേധം അമേരിക്കൻ വനിത ഫുട്ബാൾ താരം മേഗൻ റാപിേനാ ഏറ്റെടുത്തു. ഇതോടെയാണ് ദേശീയഗാനം ആലപിക്കുേമ്പാൾ മുഴുവൻ താരങ്ങളും എഴുന്നേറ്റ് നിൽക്കണമെന്ന നിയമം നടപ്പാക്കിയത്.
‘കറുത്തവർഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും യഥാർഥ അനുഭവങ്ങൾ മനസ്സിലാക്കാനും തിരിച്ചറിയാനും ഞങ്ങൾക്കായില്ല. കറുത്തവർഗക്കാരായ കളിക്കാരോടും ജീവനക്കാരോടും വംശീയത അവസാനിപ്പിക്കാൻ പ്രയത്നിക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നു’ -യു.എസ് സോക്കർ വ്യക്തമാക്കി. യു.എസ് സോക്കർ മാപ്പു പറയുന്നതിനൊപ്പം വംശീയ അസമത്വം അവസാനിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കണമെന്നും മേഗൻ റാപിേനാ അംഗമായ അമേരിക്കൻ വിമൻസ് നാഷനൽ ടീം െപ്ലയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അനീതിക്കും പൊലീസ് അക്രമത്തിനുമെതിരെ മത്സരങ്ങളുടെ തുടക്കത്തിൽ ഒരു കാൽമുട്ട് കുത്തിനിന്ന് പ്രതിഷേധിച്ച കേപർനിക്കിനും മേഗനും എതിരെ വർഷങ്ങളായി കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ, ഫ്ലോയ്ഡിെൻറ കൊലപാതകത്തോടനുബന്ധിച്ചുള്ള പ്രക്ഷോഭത്തെ തുടർന്ന് ഇവരോടുള്ള പ്രതിഷേധരീതിയിൽ മാറ്റംവരുകയും നിയമംതന്നെ മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.