തുല്യ വേതനം: അമേരിക്കൻ വനിത ഫുട്ബാൾ ടീമിെൻറ ഹരജി തള്ളി
text_fieldsവാഷിങ്ടൺ: തുല്യവേതനം ആവശ്യപ്പെട്ട് അമേരിക്കൻ വനിത ഫുട്ബാൾ താരങ്ങൾ നൽകിയ ഹരജി കോടതി തള്ളി. യു.എസ് സോക്കർ ഫെഡറേഷനെതിരെ വനിത ദേശീയ ടീമിലെ 28 താരങ്ങളാണ് ഹരജി നൽകിയത്. തുല്യ വേതന നിയമം ലംഘിച്ചതിന് 66 ദശലക്ഷം ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
പുരുഷ ടീമുമായി കളികളുടെ എണ്ണവും മറ്റും പരിഗണിക്കുേമ്പാൾ വനിതകൾക്ക് കൂടുതൽ ശമ്പളം ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, യാത്ര, താമസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വിവേചനം നേരിടുന്നതായ പരാതിയിൽ ജൂൺ 16ന് വിചാരണക്ക് ഫെഡറൽ ജഡ്ജി ഗാരി ക്ലൂസ്നർ ഉത്തരവിട്ടു.
തുല്യേവതന അവകാശം തള്ളിയതിനെതിരെ അപ്പീൽ നൽകുമെന്ന് വനിത കളിക്കാരുടെ വക്താവ് േമാളി ലെവിൻസൺ പറഞ്ഞു. കഴിഞ്ഞ വർഷത്തെ വനിത ലോകകപ്പ് നേടിയ അമേരിക്കൻ ടീം തുല്യ വേതനത്തിനായി ഏറെ നാളായി വാദിച്ചുവരികയാണ്.
കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബാൾ പുരസ്കാരങ്ങൾ നേടിയ മേഗൻ റാപിനോയാണ് നിയമപോരാട്ടത്തിെൻറ മുൻനിരയിലുള്ളത്. തുല്യതക്കായുള്ള പോരാട്ടം ഒരിക്കലും തങ്ങൾ അവസാനിപ്പിക്കില്ലെന്നായിരുന്നു കോടതി വിധിയോടുള്ള മേഗെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.