ബോൾട്ടിനെ കൈവിട്ട് ഒാസീസ് ക്ലബ്: മറീനേഴ്സുമായി കരാറായില്ല
text_fieldsസിഡ്നി: ആസ്ട്രേലിയയിലെ എ ലീഗ് ടീമിനൊപ്പം പ്രഫഷനൽ ഫുട്ബാളറായി പന്തു തട്ടാനുള്ള സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിെൻറ മോഹം പൊലിഞ്ഞു. മാസങ്ങളായി സെൻട്രൽ കോസ്റ്റ് മറീനേഴ്സ് ടീമിനൊപ്പമുള്ള ബോൾട്ടുമായി ടീം മാനേജ്മെൻറ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് താരം പരിശീലനം നിർത്തി മടങ്ങിയത്.
ബോൾട്ട് 21 ലക്ഷം ഡോളർ ആവശ്യപ്പെെട്ടങ്കിലും ഇനിയും ഫോം കണ്ടെത്താത്ത താരത്തിന് അത്രയും നൽകാൻ തയാറല്ലെന്ന് ടീം അധികൃതർ നിലപാട് വ്യക്തമാക്കുകയായിരുന്നുവെന്നാണ് സൂചന. സീസണുമുമ്പ് നടന്ന സൗഹൃദമത്സരത്തിൽ ബോൾട്ട് മറീനേഴ്സിനായി രണ്ടുഗോൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, ആസ്ട്രേലിയൻ ക്ലബ് ഒഴിവാക്കിയെങ്കിലും തെൻറ പ്രഫഷനൽ ഫുട്ബാൾ സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന് ബോൾട്ട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.