ടെലിവിഷന്‍ പരിപാടിക്കിടെ ബോള്‍ട്ടിൻെറ വിളി; അവതാരകക്ക് വിശ്വാസം വന്നതിങ്ങനെ...
text_fieldsടെലിവിഷൻ പരിപാടിക്കിടെ ഫോണില്‍ വിളിച്ച ഉസൈന്‍ബോള്‍ട്ടിനെ മനസിലാകാതെ അവതാരക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം ചര്‍ച്ച ചെയ്യുന്ന എം.യു.ടി.വി പരിപാടിക്കിടെയാണ് ചാനലിലേക്ക് ബോൾട്ട് വിളിച്ചത്. ചര്‍ച്ചക്കിടയിൽ യുണൈറ്റഡ് ആരാധകര്‍ക്ക് അഭിപ്രായം പറയാനുള്ള സമയത്താണ് അവതാരിക മാന്‍ഡി ഹെന്റിക്ക് ബോൾട്ട് വിളിച്ചത്.
ആ സംഭാഷണം ഇങ്ങനെയായിരുന്നു.
അവതാരിക: നമ്മുടെ അടുത്ത കോളര്‍ ജമൈക്കയില്‍ നിന്നുള്ള ഉസൈനാണ്. നമ്മള്‍ ഉസൈനോട് സംസാരിക്കാന്‍ പോവുകയാണ്... ഇത് ഉസൈന്‍ ബോള്‍ട്ടൊന്നുമല്ലലോ (തമാശമട്ടില് )
ബോൾട്ട്: അതെ, ഇത് ഉസൈന്‍ ബോള്‍ട്ടാണ്, ഉസൈന്‍ ബോള്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയിലെത്തി. പഴയ യുണൈറ്റഡിനെ തിരിച്ചു കിട്ടിയ അനുഭവമാണ്.. യുണൈറ്റഡിന്റെ വിജയത്തില്‍ താന്‍ വളരെ സന്തോഷവാനാണ്.
അവതാരിക: പുതുവത്സരം എങ്ങനെയാണ് ആഘോഷിക്കുന്നത്.
ബോൾട്ട്: വീട്ടിലാണ്, പടക്കം പൊട്ടിച്ച് ആഘോഷത്തിന്റെ ഭാഗമാകും.
അവതാരിക: വിളിച്ചതില്‍ വളരെ സന്തോഷം ഉസൈന്‍, പുതുവത്സരാഘോഷം നന്നായി ആസ്വദിക്കുക.
A win that felt so good even @UsainBolt felt compelled to ring #MUTVHD! #MUFC pic.twitter.com/5KDeJuLWI4
— Manchester United (@ManUtd) December 31, 2016
ബോൾട്ടാണെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് കരുതി അവതാരിക സംഭാഷണം ഉടൻ അവസാനിപ്പിച്ചു. തുടർന്ന് എം.യു.ടി.വിയുടെ ഷോയില്‍ വന്നത് താനായിരുന്നെവെന്ന് വ്യക്തമാക്കി ബോള്‍ട്ട് ട്വീറ്റ് ചെയ്തു. അപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം മാൻഡി മനസ്സിലാക്കുന്നത്. ബോള്‍ട്ടിനോട് ക്ഷമ ചോദിക്കുന്നതായും വെസ്റ്റ്ഹാമുമായുള്ള മത്സരത്തിന് ശേഷവും പരിപാടിയിലേക്ക് വീണ്ടും വിളിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മാന്‍ഡി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Come on lad of course it was me on @ManUtd TV just now
— Usain St. Leo Bolt (@usainbolt) December 31, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.