കോച്ചിനെ പുറത്താക്കി വലൻസിയയും
text_fieldsവലൻസിയ: സ്പാനിഷ് ലാ ലിഗ സീസണിലെ മോശം പ്രകടനത്തിനു പിന്നാലെ വലൻസിയയും കോച്ചിനെ പുറത്താക്കി. ഞായറാഴ്ച വിയ്യാ റയലിനോട് 2-0ത്തിന് തോറ്റതിനു പിന്നാലെയാണ് കോച്ച് ആൽബർട്ട് സെലാഡസിനെ പുറത്താക്കിയത്. 32 കളിയിൽ 46 പോയൻറുമായി എട്ടാം സ്ഥാനത്താണ് വലൻസിയ. നാലാമതുള്ള സെവിയ്യയുമായി എട്ടു പോയൻറ് വ്യത്യാസം.
ആറുകളി ബാക്കിനിൽക്കെ എങ്ങനെയും തിരിച്ചുവരാനുള്ള നടപടികളുടെ ഭാഗമാണ് കോച്ചിങ്ങിലെ മാറ്റം. അസിസ്റ്റൻറ് കോച്ചായിരുന്ന േവാറോ ഗോൺസാലസിനാണ് താൽക്കാലിക ചുമതല. 2008 മുതൽ ടീമിനൊപ്പമുള്ള വോറോ നേരത്തേ നാലുതവണ താൽക്കാലിക ചുമതല വഹിച്ചിരുന്നു. മുൻ റയൽ മഡ്രിഡ്, ബാഴ്സലോണ താരമായ ആൽബർട്ട് സെലഡസ് സീസൺ തുടക്കത്തിലാണ് വലൻസിയ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഇതുവരെ 41 കളിയിൽ 15 ജയവും 12 സമനിലയും 14 തോൽവിയുമാണ് സമ്പാദ്യം. ലാ ലിഗയിൽ റയൽ ബെറ്റിസ്, എസ്പാന്യോൾ ടീമുകളും അടുത്തിടെ പരിശീലകരെ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.