സഹൽ ഭാവിതാരം -കോച്ച് വികുന
text_fieldsകൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിെൻറ യുവതാരങ്ങളായ മലയാളിതാരം സഹൽ അബ്ദുൽ സമദും മണിപ്പൂരി താരം നോങ്ഡാംബ നവോറിമും പ്രതീക്ഷ നൽകുന്ന കളിക്കാരാണെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന. ഹോംവർക്കുകൾ നേരേത്തതന്നെ തുടങ്ങിയ കോച്ച്, യുവതാരങ്ങളുടെ പ്രകടനങ്ങൾ ടീമിന് മുതൽക്കൂട്ടാവുമെന്ന് പ്രതികരിച്ചു. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ കുതിപ്പിൽ നിർണായക പങ്ക് ഇരുവരും വഹിക്കുമെന്നും കോച്ച് പ്രതികരിച്ചു.
‘‘നവോറിം വ്യത്യസ്തത പുലർത്തുന്ന താരമാണ്. ബഗാനിൽ ഞാൻ അവെൻറ കളി മനസ്സിലാക്കിയതാണ്. ടെക്നിക്കൽ മികവുള്ള താരമായി അവൻ മാറും. സഹലിെൻറ കളി നേരേത്തതന്നെ ഞാൻ നിരീക്ഷിച്ചുവരുന്നതാണ്. നല്ല വിഷനുള്ള ക്രിയേറ്റിവ് മിഡ്ഫീൽഡറാണ്. ലോങ് ബാളും ത്രൂ ബാളും നൽകുന്നതിലുള്ള അവെൻറ കഴിവ് നമുക്ക് മുതൽക്കൂട്ടാവും’’ -പോളിഷ് ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വികുന പറഞ്ഞു. കഴിഞ്ഞ സീസണിൽതന്നെ 22കാരനായ നവോറിമിനെ ബ്ലാസ്റ്റേഴ്സ് വാങ്ങിയിരുന്നെങ്കിലും മോഹൻ ബഗാന് ലോണിൽ നൽകുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിൽനിന്നു വിളിയെത്തുംമുമ്പ് എഫ്.സി ഗോവ തന്നെ സമീപിച്ചിരുന്നതായും വികുന വെളിപ്പെടുത്തി. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ഗോവയുമായി ചർച്ച നടന്നെങ്കിലും കേരളത്തിനൊപ്പം ചേരാനായിരുന്നു എെൻറ തീരുമാനം. കഴിഞ്ഞ രണ്ടു സീസണിലും ഏഴും ഒമ്പതും സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇക്കുറി േപ്ലഓഫ് യോഗ്യത നേടുകയാണ് തെൻറ ലക്ഷ്യം. മികച്ച ടീമാക്കി മാറ്റണം. എെൻറ തന്ത്രങ്ങളുമായി പൊരുത്തപ്പെടാനായാൽ കാര്യങ്ങൾ എളുപ്പമാവും -വികുന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.