വിൻസെൻസോ മോണ്ടെല്ലയെ പുറത്താക്കി; ഗട്ടൂസോ പുതിയ എ.സി മിലാൻ കോച്ച്
text_fieldsറോം: സീരി ‘എ’യിൽ 18 തവണയും ചാമ്പ്യൻസ് ലീഗിൽ ഏഴ് തവണയും ജേതാക്കളായ എ.സി മിലാനിൽ പ്രതാപത്തിെൻറ നിഴൽമാത്രമായതോടെ കോച്ചിനെ പുറത്താക്കി ശുദ്ധീകരണം തുടങ്ങി. വിൻസെൻസോ മോണ്ടെല്ലയെ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കിയപ്പോൾ യൂത്ത് ടീം കോച്ചും മുൻ ഇറ്റാലിയൻ സൂപ്പർതാരവുമായ ഗന്നരോ ഗട്ടൂസക്കാണ് പുതിയ ചുമതല.
ടൊറീന്യോക്കെതിരെ എ.സി മിലാൻ ഗോൾരഹിത സമനില വഴങ്ങിയതിനുശേഷമാണ് കോച്ചിനെ പുറത്താക്കിയതായി ക്ലബ് ഭാരവാഹികൾ അറിയിച്ചത്. 14 കളിയിൽ 20 പോയൻറുമായി മിലാൻ ഏഴാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ സമനിലയും തോൽവിയുമായപ്പോൾ, ജയിക്കാനായത് രണ്ടു മത്സരങ്ങളിൽ മാത്രം.
175 മില്യൺ പൗണ്ടാണ് (ഏകദേശം1496 കോടി) പുതിയ സീസണിൽ വിൻസെൻസോ മോണ്ടെല്ലോക്ക് താരങ്ങളെ സ്വന്തമാക്കാൻ ക്ലബ് നൽകിയിരുന്നത്. എന്നാൽ, സീരി ‘എ’യിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബുകളിൽ ഒന്നായെങ്കിലും ടീമിെൻറ മോശം ഫോം തുടരുകയായിരുന്നു. ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയയുടെ കോച്ചായിരുന്ന മോണ്ടെല്ലയെ 2016 ലാണ് എ.സി മിലാെൻറ ചുമതലയേൽപിക്കുന്നത്. പണം വാരിവിതറി കളിക്കാരെ സ്വന്തമാക്കിയെങ്കിലും മോണ്ടെല്ല മനസ്സിൽ കണ്ടതൊന്നും കളത്തിൽ പയറ്റാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.