വിനീത് പാടത്തിറങ്ങി; വന്ന വഴി മറക്കാത്തവനെന്ന് കോച്ച്
text_fieldsന്യൂഡൽഹി: കൃഷിയായാലും കളിയായാലും പാടത്തുതുടങ്ങുന്നതാണ് ശരാശരി മലയാളിയുടെ വഴക്കം. കളിച്ചുജയിച്ച് ഇന്ത്യയോളം വളർന്ന വിനീതിനും അനുഭവത്തിെൻറ വലിയ പാഠങ്ങൾ പകർന്ന ഇടമാകുേമ്പാൾ നെല്ലുവിളയുന്ന പാടത്തിന് പുണ്യമേറും. തിരക്കുപിടിച്ച സീസൺ അവസാനിച്ച് അവധിയാഘോഷിക്കാൻ വീട്ടിലെത്തിയ ഇന്ത്യൻ ഫുട്ബാളിലെ ഗ്ലാമർ േബായ് ഇത്തവണ നേരെ വെച്ചുപിടിച്ചത് അച്ഛൻ വർഷങ്ങളായി പരിപാലിക്കുന്ന വയലിലേക്കാണ്. കൊച്ചുയന്ത്രം കൈയിലേന്തി മണ്ണുമുറിച്ചിട്ട് നിലമൊരുക്കുന്നതിെൻറ ചിത്രം സോഷ്യൽ മീഡിയയിലെത്തിയപ്പോൾ പ്രതികരണവുമായി ആദ്യമെത്തിയതാകെട്ട, ദേശീയ ടീം പരിശീലകൻ സാക്ഷാൽ സ്റ്റീഫൻ കോൺസ്റ്റൈൻറൻ.
െഎ.എസ്.എൽ കൂടിയെത്തിയപ്പോൾ തിളക്കം ഇരട്ടിയായ ഇന്ത്യൻ ഫുട്ബാളിൽ പകരക്കാരനില്ലാത്ത സാന്നിധ്യമാണിന്ന് സി.കെ വിനീത്. പണിക്കുവന്നില്ലെന്നു പറഞ്ഞ് ഏജീസുകാർ പറഞ്ഞുവിെട്ടങ്കിലും തനിക്ക് എന്തും വഴങ്ങുമെന്ന് തെളിയിച്ചാണ് ചേറ് പുതഞ്ഞ സ്വന്തം വയലിൽ കൃഷിക്കിറങ്ങിയത്. പിതാവിനോടുള്ള കടമവീട്ടലാണിതെന്ന് അച്ഛെൻറ മകനായ വിനീത്. ബംഗളൂരുവിൽ എൻജിനീയറായ സഹോദരനും കൂടിയെത്തുേമ്പാഴാണ് പണിക്ക് ഇരട്ടി ഉൗർജം ലഭിക്കുന്നതെന്നും അവധിനാളുകളിൽ ഇത് പതിവാണെന്നും വിനീത് പറയുന്നു.
വയലിൽ പണിയെടുക്കുന്ന ചിത്രം ദിവസങ്ങൾക്കുമുമ്പ് സോഷ്യൽ മീഡിയയിലിട്ടപ്പോൾ ഇത് വേരുകളിലേക്കുള്ള തിരിച്ചുപോക്കാണെന്ന നല്ല വാക്കുകളുമായാണ് കോച്ച് കോൺസ്റ്റൈൻറൻ പ്രതികരിച്ചത്. എവിടെനിന്നു വന്നെന്നും പഴയതിന് കടുപ്പമെത്രയുണ്ടെന്നും ഒാരോരുത്തരും ഒാർക്കണമെന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചപ്പോൾ വിനീതിനും സന്തോഷം. ഇൗ വർഷത്തെ രാജ്യത്തെ ജനപ്രിയ താരമായി വിനീത് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.