കോവിഡിനെ വെല്ലുവിളിച്ച് ആരാധക ആഘോഷം
text_fieldsറോം: കോവിഡിൽ മുൻകരുതലുകൾക്ക് പുല്ലുവില കൽപിച്ച് നാപോളിയുടെ കിരീട വിജയം ആഘോഷിക്കാനിറങ്ങിയ ആരാധകർക്കെതിരെ ലോകാരോഗ്യ സംഘടനയും ഇറ്റാലിയൻ സർക്കാറും. ബുധനാഴ്ച രാത്രിയായിരുന്നു യുവൻറസിനെ തോൽപിച്ച് നാപോളി ഇറ്റാലിയൻ കപ്പ് ചാമ്പ്യന്മാരായതിനു പിന്നാലെ ലോകത്തെ ഞെട്ടിച്ച ആരാധക ആഘോഷം.
കോവിഡിൽ യൂറോപ്പിലെ മരണത്തുരുത്തായി മാറിയ ഇറ്റലി പഴയതെല്ലാം മറന്ന് തെരുവിലിറങ്ങി. സാമൂഹിക അകലവും മാസ്കും, സുരക്ഷാ മുൻകരുതലുകളും ഒന്നുമില്ലാതെയാണ് ആയിരക്കണക്കിന് ആരാധകർ ക്ലബിെൻറ വിജയം ആഘോഷിക്കാനായി നേപ്പിൾസ് നഗരത്തിലിറങ്ങിയത്. 35,000ത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് ഇറ്റലിയിൽ മാത്രം മരിച്ചത്.
നേപ്പിൾസിൽ 431 പേരും മരണപ്പെട്ടു. വീണ്ടുവിചാരമില്ലാത്ത നടപടിയെന്നതാണ് ലോകാരോഗ്യ സംഘടന അസി.ഡയറക്ടർ ജനറൽ റനിയേരി സംഭവത്തെ വിശേഷിപ്പിച്ചത്. ഇറ്റാലിയൻ ആരോഗ്യമന്ത്രിയും ആരാധക നടപടിയെ വിമർശിച്ചു. മാർച്ചിൽ നടന്ന അറ്റ്ലാൻ-വലൻസിയ ചാമ്പ്യൻസ് ലീഗ് മത്സരം ഇറ്റലിയിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആരാധകരുടെ അഴിഞ്ഞാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.