കോഹ്ലി ഒന്നാമൻ
text_fieldsദുബൈ: ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും ഒന്നാം നമ്പർ ബാറ്റ്സ്മാൻ പട്ടത്തിൽ ഇനി വിരാട് കോഹ്ലി. സ്റ്റീവൻ സ്മിത്തിനെ പിന്തള്ളിയാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബംഗ്ലാദേശിനെതിരായ പിങ്ക് ടെസ്റ്റിൽ സെഞ്ച്വറി (136) നേടിയ കോഹ്ലി നടത്തിയ കുതിപ്പിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്മിത്ത് പാകിസ്താനെതിരെ 36 റൺസിന് പുറത്തായി. ഈ കുതിപ്പും കിതപ്പുമാണ് ടെസ്റ്റ് ബാറ്റിങ്ങിലെ റാങ്കിങ്ങും മാറ്റിമറിച്ചത്. തൊട്ടു തൊട്ടില്ല എന്ന നിലയിലായിരുന്നു ഇരുവരുടെയും മുന്നേറ്റം. ഏറ്റവും പുതിയ റേറ്റിങ് പ്രകാരം കോഹ്ലിക്ക് 931 പോയൻറും സ്മിത്തിന് 923 പോയൻറുമാണുള്ളത്.
കെയ്ൻ വില്യംസ് മൂന്നും (877) ചേതേശ്വർ പുജാര (791) നാലും സ്ഥാനം നിലനിർത്തി. പത്തു ദിവസത്തിനിടെ പാകിസ്താനെതിരെ ഒരു സെഞ്ച്വറിയും ട്രിപ്ൾ സെഞ്ച്വറിയും (335) നേടിയ ഡേവിഡ് വാർണറാണ് റാങ്കിങ് പട്ടികയിൽ ഉജ്ജ്വല കുതിപ്പ് നടത്തിയത്. 12 സ്ഥാനം മെച്ചപ്പെടുത്തി വാർണർ അഞ്ചിലെത്തി. അജിൻക്യ രഹാനെ ആറാമതുണ്ട്. ആസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് റാങ്കിങ്ങിൽ മെച്ചമുണ്ടാക്കിയ മറ്റൊരു താരം. 2019 തുടക്കത്തിൽ 110ലായിരുന്ന താരം വർഷാവസാനമാവുേമ്പാഴേക്കും എട്ടിലെത്തി.
ആഷസ് പരമ്പരയിലെ ഉജ്ജ്വല പ്രകടനവുമായാണ് സ്മിത്ത് കോഹ്ലിയെ പിന്തള്ളി ഒന്നാം നമ്പറായത്. തുടർന്ന് മൂന്നു മാസത്തിലേറെ സ്മിത്ത് വാണ പദവിയിലേക്കാണ് കോഹ്ലിയുടെ തിരിച്ചുവരവ്. ഇതോടെ ടെസ്റ്റും ഏകദിനവും ഇന്ത്യൻ നായകെൻറ കൈപ്പിടിയിലായി. എങ്കിലും പാകിസ്താനെതിരായ പരമ്പരയിൽ മത്സരം അവശേഷിക്കുന്നതിനാൽ സ്മിത്തിന് തിരിച്ചുവരവിന് അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.