വോളി രക്ഷക്കായി താരസംഗമം
text_fieldsകൊച്ചി: സംസ്ഥാന വോളിബാളിെൻറ പ്രതിസന്ധി മറികടക്കാൻ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുൻകാല താര^പരിശീലക^ഒഫീഷ്യലുകളുടെ സംഗമം. 14 ജില്ലയിലെ തൊള്ളായിരത്തോളം പേര് കൂട്ടായ്മയിൽ പങ്കുകൊണ്ടു. അർജുന അവാര്‍ഡ് ജേതാക്കളടക്കമുള്ളവരെ ആക്ഷേപിക്കുകയും വോളിബാളിെൻറ വളർച്ചക്ക് തടസ്സം നിൽക്കുകയും ചെയ്യുന്ന സംസ്ഥാന വോളിബാള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി നാലകത്ത് ബഷീര്‍ രാജിവെക്കണമെന്ന് കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബഷീര്‍ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അടുത്ത അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കൂട്ടായ്മ തീരുമാനിച്ചു.
ബഷീര്‍ ഒഴിഞ്ഞാല്‍ അസോസിയേഷനുമായി സഹകരിക്കാനും ധാരണമായി. തമ്മിലടിയെത്തുടർന്ന് വോളിബാൾ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (വി.എഫ്.ഐ) അംഗീകാരം റദ്ദാക്കിയത് താരങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത മുന്‍ അന്താരാഷ്ട്ര താരവും മുന്‍ ഐ.ജിയുമായ എസ്. ഗോപിനാഥ് പറഞ്ഞു. അർജുന അവാര്‍ഡ് ജേതാക്കളായ സിറില്‍ സി. വെള്ളൂർ, ടോം ജോസഫ്, കേരള ടീം അംഗം കിഷോര്‍ കുമാർ, എം.സി. ചാക്കോ, സലോമി രാമു, ആർ. രാജീവ്, രാജ് വിനോദ്, വോളിബാള്‍ അസോസിയേഷന് ജോയൻറ് സെക്രട്ടറി ശാന്തന് മലയാലപ്പുഴ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ഒളിമ്പ്യന്‍ കെ.എം. ബിനു, ബാസ്കറ്റ് ബാൾ മുന്‍താരം സുഭാഷ് ഷേണായി എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി. കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യന്‍ നേവിയും ബി.പി.സി.എല്ലും തമ്മില്‍ സൗഹൃദമത്സരവും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.