റൂണിയുടെ വിടവാങ്ങൽ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം
text_fieldsലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞശേഷം തിരിച്ചുവിളിച്ച് അവിസ്മരണീയ യാത്രയയപ്പൊരുക്കി വെയ്ൻ റൂണിക്ക് ഇംഗ്ലീഷ് ഫുട്ബാളിെൻറ ആദരം. ഇംഗ്ലണ്ടിെൻറ റെക്കോഡ് ഗോൾവേട്ടക്കാരൻ എന്ന പേരിനുടമയായ (53 ഗോൾ) റൂണിയുടെ യാത്രയയപ്പിനായി പ്രിയപ്പെട്ട വെംബ്ലിയിൽ രാജ്യാന്തര സൗഹൃദ മത്സരം പ്രഖ്യാപിച്ചപ്പോഴേ മുൻതാരങ്ങളിൽ പലരുടെയും നെറ്റിചുളിഞ്ഞിരുന്നു. അവരെയെല്ലാം സാക്ഷിയാക്കി തന്നെ നിറഞ്ഞുകവിഞ്ഞ ഗാലറിക്കു മുമ്പാകെ വിജയം വരിച്ച് റൂണി പടിയിറങ്ങി. അമേരിക്കയെ 3-0ത്തിന് കെട്ടുകെട്ടിച്ചാണ് കോച്ച് ഗാരെത് സൗത്ത്ഗേറ്റും ക്യാപ്റ്റൻ ഹാരി കെയ്നും ഇതിഹാസ താരത്തിെൻറ 120ാം അങ്കം അവിസ്മരണീയമാക്കിയത്.
െപ്ലയിങ് ഇലവനിൽ ഇടംനേടിയില്ലെങ്കിലും ക്യാപ്റ്റെൻറ ആംബാൻഡണിഞ്ഞ് ജെസെ ലിൻഗാർഡിന് പകരക്കാരനായി 58ാം മിനിറ്റിലാണ് റൂണി അവസാന കളിക്കിറങ്ങിയത്. റൂണി എത്തുന്നതിനു മുേമ്പ രണ്ടു ഗോളിൽ (ജെസെ ലിൻഗാർഡ് 25ാം മിനിറ്റ്, ട്രൻറ് അലക്സാണ്ടർ അർനോൾഡ് 27) ഇംഗ്ലീഷ് നിര മുന്നിലെത്തിയിരുന്നു. കല്ലം വിൻസൺ 77ാം മിനിറ്റിൽ ഗോൾ പട്ടിക പൂർത്തീകരിച്ചു.
മത്സരത്തിനുമുമ്പ് ഇരു ടീമുകളുടെയും കളിക്കാർ നിരന്നുനിന്ന് ഗാർഡ് ഒാഫ് ഒാണർ നൽകിയാണ് റൂണിയെ വെംബ്ലിയിലേക്ക് വരവേറ്റത്. കൈക്കുഞ്ഞുമായി മൈതാനത്തെത്തിയ താരത്തെ ഗാലറിയും ആവേശത്തോടെ വരവേറ്റു. വികാരനിർഭര വരവേൽപിനൊടുവിൽ കണ്ണീരണിഞ്ഞാണ് റൂണി കളംവിട്ടത്.
‘സന്നാഹം’ ജയിച്ച് ജർമനി
യുവേഫ നേഷൻസ് ലീഗിന് ഒരുങ്ങാനുള്ള മത്സരമായിരുന്നു ജർമനിക്ക് റഷ്യക്കെതിരെയുള്ള സൗഹൃദ മത്സരം. ആദ്യ പകുതിയിലെ മൂന്നു ഗോളുകൾക്ക് ലോകകപ്പ് ആതിഥേയരെ ജർമനി തോൽപിച്ചു. ലിറോയ് സാനെ (8), നിക്ലസ് സൂൾ (25), സെർജ് നെബ്രി (40) എന്നിവരാണ് സ്കോറർമാർ. 20നാണ് നേഷൻസ് ലീഗിൽനിന്ന് തരംതാഴ്ത്തപ്പെടുേമായെന്ന് നിർണയിക്കുന്ന നെതർലൻഡ്സിനെതിരായ ജർമനിയുടെ മരണ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.