വെയ്ൻ റൂണിക്ക് എവർട്ടനിൽ ഗോളോടെ അരങ്ങേറ്റം
text_fieldsലണ്ടൻ: ഒരു പതിറ്റാണ്ടിലേറെക്കാലം പന്തുതട്ടിയ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ആദ്യ ക്ലബായ എവർട്ടനിലേക്ക് കൂടുമാറിയ വെയ്ൻ റൂണിക്ക് ഗോളോടെ അരങ്ങേറ്റം. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കെനിയൻ ക്ലബായ ഗോർ മാഹിയക്കെതിരെയാണ് റൂണി വാരകൾക്കകലെനിന്ന് ഗോൾ നേടി തിരിച്ചുവരവറിയിച്ചത്. മത്സരത്തിൽ 2-1ന് എവർട്ടൻ വിജയിക്കുകയും ചെയ്തു. 35ാം മിനിറ്റിലാണ് റൂണി ഗോൾ നേടിയത.് പോസ്റ്റിൽനിന്ന് 30 വാരകൾക്കകലെ തെടുത്തുവിട്ട ഷോട്ട് അഡ്വാൻസ് ചെയ്ത മാഹിയ ഗോളിയെ കബളിപ്പിച്ച് വലയിലാവുകയായിരുന്നു.
തൊട്ടുപിന്നാലെ മാഹിയ തിരിച്ചടിച്ചെങ്കിലും 82ാം മിനിറ്റിൽ കീരൻ ഡോവെൽ ഗോൾ നേടി എവർട്ടനെ വിജയിപ്പിച്ചു. നീണ്ട 13 വർഷം മാഞ്ചസ്റ്റർ യുനൈറ്റഡിനായി ബൂട്ടുകെട്ടിയ ഇംഗ്ലീഷ് താരം, കളി പഠിച്ചുതുടങ്ങിയ ക്ലബായ എവർട്ടനിലേക്കുതന്നെ തിരിച്ചു പോവുകയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ തുടങ്ങാൻ കാത്തിരിക്കുകയാണ് താരം.
| @WayneRooney returns with a stunning goal just 34 minutes into his second #EFC debut! #EvertonInTZ pic.twitter.com/59OQP4ioz4
— Everton (@Everton) July 13, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.