എമിലിയാനോ സാല പറന്നു മറഞ്ഞതെവിടെ?
text_fieldsപാരിസ്: ഒരുപാട് സ്വപ്നങ്ങളും പേറിയായിരുന്നു ആ ചെറു വിമാനത്തിെൻറ ടേക്ഒാഫ്. ഫ്ര ാൻസിെല നാൻറസിൽനിന്ന് ഒറ്റ എൻജിൻ വിമാനത്തിൽ പൈലറ്റിനൊപ്പം യാത്രപുറപ്പെടുേമ ്പാഴും ട്വിറ്ററും വാട്സ്ആപ്പും വഴി എമിലിയാനോ സാല വാചാലനായിരുന്നു. ‘ബോയ്സ്, ഞാനി പ്പോൾ വിമാനത്തിൽ കാഡിഫിലേക്ക് പോവുകയാണ്. നാളെ ഉച്ചക്കുശേഷം പുതിയ ടീമിൽ പരിശീ ലനം ആരംഭിക്കും’ -കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും അയച്ച സന്ദേശങ്ങളിൽ സ്വപ്നങ്ങ ളിലേക്ക് ചിറകുവിരിച്ച് പറക്കാൻ കൊതിക്കുന്ന ഫുട്ബാളറുടെ മനസ്സുണ്ടായിരുന്നു. പക്ഷേ, ഇൗ ആഹ്ലാദത്തിമിർപ്പുകൾ നൈമിഷികമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഉള്ളുപി ടയുകയാണ് കാൽപന്ത് ലോകം. സ്വപ്നങ്ങൾ പങ്കുവെച്ച് പറന്നുയർന്ന എഫ്.സി നാൻറസിെൻറ അർജൻറീനക്കാരൻ സ്ട്രൈക്കർ എമിലിയാനോ സാലെ എവിടെയെന്ന് ആർക്കുമറിയില്ല.
നാൻറസിൽനിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് കാഡിഫ് സിറ്റിയിൽ ചേരാനായി പുറപ്പെട്ട സാലെ എവിടെയെന്ന് അന്വേഷിക്കുകയാണ് ഫുട്ബാൾ ലോകം. നാൻറസിൽനിന്ന് തിങ്കളാഴ്ച പുറപ്പെട്ട ചെറുവിമാനം യാത്രതുടങ്ങി മണിക്കൂറുകൾക്കകമാണ് ഇംഗ്ലീഷ് ചാനൽ കടലുകൾക്ക് മുകളിൽ നിന്നും അപ്രത്യക്ഷമായത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.30ഒാടെ റഡാറിൽനിന്ന് അപ്രത്യക്ഷമായതുമുതൽ ഇംഗ്ലണ്ടും ഫ്രാൻസും ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും രണ്ടുദിവസം പിന്നിട്ടിട്ടും തുെമ്പാന്നും ലഭിച്ചിട്ടില്ല.
കൂടുതൽ വിമാനങ്ങളും കപ്പലുമായി ഇംഗ്ലീഷ് ചാനലിൽ തിരച്ചിൽ സജീവമായതിനിടെയാണ് എമിലിയാനോയുടെ അവസാന സന്ദേശങ്ങൾ പുറത്തുവന്നത്. വിമാനത്തിെൻറ നിയന്ത്രണം നഷ്ടമായത് സൂചിപ്പിക്കുന്നതാണ് വാട്സ്ആപ് ഒാഡിയോ സന്ദേശം. പേടിയാവുന്നതായും വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുന്നുവെന്നുമാണ് സന്ദേശം. ‘ഒന്നര മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് എെൻറ വിവരങ്ങളൊന്നും കിട്ടാതാവും. രക്ഷപ്പെടുത്താൻ ആരെങ്കിലും എത്തുമോയെന്നറിയില്ല. എത്തിയാലും അവർക്ക് കണ്ടെത്താനാവുമോയെന്നുമറിയില്ല’ -സഹതാരങ്ങൾക്കയച്ച അവസാന സന്ദേശത്തിൽ ഇങ്ങനെ പറയുന്നു.
അതിജീവിക്കുമോ?
രണ്ടു ദിവസമായെങ്കിലും സാലെ ജീവനോടെയുണ്ടാവാനുള്ള സാധ്യതകളാണ് രക്ഷാസംഘം മുന്നോട്ടുവെക്കുന്നത്. ഇംഗ്ലീഷ് ചാനലിലെ ദ്വീപുകളിൽ എവിടെെയങ്കിലും വിമാനം ലാൻഡ് ചെയ്തിരിക്കാം. പക്ഷേ, ബന്ധപ്പെടാനാവുന്നില്ല. വെള്ളത്തിനു മുകളിൽ ലാൻഡ് ചെയ്ത് ഏതെങ്കിലും കപ്പലിൽ രക്ഷപ്പെട്ടിരിക്കാം, വെള്ളത്തിനു മുകളിൽ ലാൻഡ് ചെയ്ത് ലൈഫ് ബോട്ടിൽ സുരക്ഷിത താവളത്തിലേക്ക് രക്ഷപ്പെടാം.
അതേസമയം, ഇൗ സാധ്യതകളിലൂടെ രക്ഷപ്പെട്ടാലും ഇത്രയുംനേരം ജീവനോടെയിരിക്കുക സാധ്യമല്ലെന്ന് ചാനൽ െഎലൻഡ് എയർ സെർച്ച് ചീഫ് ഒാഫിസർ ജോൺ ഫിറ്റ്സ്ഗെറാൾഡ് പറയുന്നു.
എമിലിയാനോ സാല
അർജൻറീനക്കാരനായ ഇൗ 28കാരൻ ഫ്രഞ്ച് ലീഗ് വൺ ക്ലബ് എഫ്.സി നാൻറസിെൻറ മുൻനിര താരമാണ്. േബാർഡയോസ് യൂത്ത് അക്കാദമിയിൽ കളിച്ച താരം 2015ലാണ് നാൻറസിലെത്തുന്നത്. നാലു വർഷത്തിനിടെ 117 കളിയിൽ 42ഗോൾ നേടി. ഇവിടത്തെ മികച്ച പ്രകടനവുമായാണ് ഇംഗ്ലണ്ടിലെ കാഡിഫ് സിറ്റിയിലെത്തുന്നത്.
കാഡിഫിെൻറ ചരിത്രത്തിലെ റെക്കോഡ് തുകക്കാണ് (ഏകദേശം 139 കോടി രൂപ) പുതിയ കരാർ. ചൈനീസ് സൂപ്പർ ലീഗിൽ നിന്നുള്ള ക്ഷണം നിരസിച്ചാണ് ഇംഗ്ലണ്ടിലെത്തി കരാറിൽ ഒപ്പിട്ടത്. അതിനുശേഷം നാൻറസിൽ സഹതാരങ്ങളോട് യാത്രചോദിച്ചും ഫോേട്ടായെടുത്തുമുള്ള മടക്കയാത്രക്കിടെയാണ് ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.