ബെന്നിന് വേണ്ടി കെയ്നിനും കൂട്ടർക്കും ലോകകപ്പ് നേടണം
text_fieldsലണ്ടൻ: റഷ്യ ലോകകപ്പിൽ സ്വീഡനെയും തകർത്ത് സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ് ഹാരി കെയ്നിെൻറ നേതൃത്വത്തിലുള്ള ത്രീ ലയൺസ്. 1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഫുട്ബാളിലെ വിശ്വകിരീടം ഇംഗ്ലീഷ് പടക്ക് കിട്ടാക്കനിയാണ്. സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പന്തു തട്ടാനിറങ്ങുേമ്പാൾ ഇംഗ്ലണ്ട് ജനതയുടെ മുഴുവൻ സ്വപ്നങ്ങളുമാണ് കെയ്നും കൂട്ടരും നേഞ്ചേറ്റുന്നത്. എന്നാൽ, അതിനുമപ്പുറം ബെൻ എന്ന കുഞ്ഞ് ആരാധകനായി കെയ്നിന് ലോകകപ്പ് നേടിയെ മതിയാകു.
Ben has just completed his radiotherapy for a #braintumour, he was unable to walk and talk before his treatment but a week ago he asked for the World Cup, so we delivered. @England and @HKane can you do the same? #cancer #threelions #ChildhoodCancer #nhs70 #Itscomminghome pic.twitter.com/En8TtKnVnG
— Liam Herbert (@LiamHerbert_) July 5, 2018
തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിൽസയിലാണ് കുഞ്ഞു ബെൻ. റേഡിയോ തെറാപ്പിക്ക് മുമ്പ് നടക്കാനോ സംസാരിക്കാനോ ബെന്നിന് കഴിഞ്ഞിരുന്നില്ല. തെറാപ്പിക്ക് ശേഷം അവൻ ആദ്യമായി ആവശ്യപ്പെട്ടത് ഫുട്ബാളിലെ ലോകകിരീടമായിരുന്നു. കിരീടിത്തിെൻറ മാതൃക സമ്മാനിച്ച് താൽക്കാലികമായി ബെന്നിെൻറ ആവശ്യം ആശുപത്രി അധികൃതർ നിറവേറ്റി. ബെന്നിന് ലോകകപ്പിെൻറ മാതൃക സമ്മാനിക്കുന്ന വീഡിയോ ഷെയർ ചെയ്ത് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്നിനോട് ആശുപത്രി അധകൃതരുടെ ഒരു ചോദ്യം പങ്കുവെക്കുകയും ചെയ്തു. കുഞ്ഞു ബെന്നിനായി ലോകകപ്പ് യഥാർത്തിൽ ഇംഗ്ലണ്ടിലേക്ക് കൊണ്ടു വരാൻ നിങ്ങൾക്ക് കഴിയുമോ എന്നായിരുന്നു ചോദ്യം.
സ്വീഡനുമായുള്ള മൽസരത്തിെൻറ തിരക്കുകൾക്കിടയിലും ആശുപത്രി അധികൃതരുടെ ചോദ്യത്തിന് കെയ്ൻ മറുപടി നൽകി. ബെൻ നിെൻറ വീഡിയോ കണ്ടു. തീർച്ചയായും നീ എനിക്കൊരു പ്രചോദനമാണ്. നിെൻറ മുഖത്തെ പുഞ്ചിരി നില നിർത്താനായി ശനിയാഴ്ചയിലെ മൽസരത്തിൽ പോരാടുമെന്ന് കെയ്ൻ ട്വിറ്ററിൽ കുറിച്ചു. സ്വീഡനെതിരെ 2-0ത്തിന് വിജയിച്ച് കെയ്ൻ ബെന്നിനോടുള്ള വാക്കുപാലിച്ചു. ഇനി അറിയാനുള്ളത് ലുഷ്കിനിയിലെ പുൽമൈതാനത്ത് കെയ്നും കൂട്ടരും ഫുട്ബാളിലെ വിശ്വവിജയികളാവുമോ എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.