റഷ്യയുമായി ഉടക്ക്; ലോകകപ്പ് ബഹിഷ്കരണ ഭീഷണിയുമായി ഇംഗ്ലണ്ട്
text_fieldsമോസ്കോ: ബ്രിട്ടനും റഷ്യയും തമ്മിലെ നയതന്ത്ര തർക്കങ്ങളുടെ പേരിൽ ലോകകപ്പ് ബഹിഷ്കരണ ഭീഷണിയുമായി ഇംഗ്ലണ്ട്. ബ്രിട്ടെൻറ ചാരനായി പ്രവർത്തിച്ച മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനെ വിഷപ്രയോഗത്തിലൂടെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിെൻറ പേരിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര യുദ്ധം സജീവമായത്. ബ്രിട്ടനിൽവെച്ച് ഇയാളെ വധിക്കാൻ ശ്രമിച്ചത് റഷ്യയാണെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഇംഗ്ലണ്ടിെൻറ സമ്മർദതന്ത്രം.
ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനോ സർക്കാറോ ബഹിഷ്കരണം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വധശ്രമത്തിൽ പുടിെൻറ പങ്ക് തെളിഞ്ഞാൽ ഇംഗ്ലണ്ട് ടീമിനെ റഷ്യയിലേക്ക് അയക്കില്ലെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേസമയം, യോഗ്യത നേടിയ രാജ്യം ടൂർണമെൻറ് ബഹിഷ്കരിച്ചാൽ നടപടി നേരിടേണ്ടിവരും. അടുത്ത ലോകകപ്പ് വരെ വിലക്കേർപ്പെടുത്തുമെന്നാണ് ഫിഫ നിയമം. കിേക്കാഫിന് 30 ദിവസത്തിനുള്ളിലാണ് ബഹിഷ്കരണമെങ്കിൽ ഭീമമായ തുക പിഴയും ചുമത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.