ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് 19 രാജ്യങ്ങൾ
text_fieldsവിശ്വപോരാട്ടത്തിനുള്ള സംഘങ്ങൾ ഒരുങ്ങി. റഷ്യൻ മണ്ണിൽ ലോകകപ്പിന് പന്തുരുളാൻ 29 ദിവസം മാത്രം ബാക്കിനിൽക്കെ 19 രാജ്യങ്ങൾ ടീമിനെ പ്രഖ്യാപിച്ചു. ശേഷിക്കുന്നത് 13 ടീമുകൾ മാത്രം. അവർ ജൂൺ നാലിന് മുമ്പ് അന്തിമ 23 അംഗ സംഘത്തെ പ്രഖ്യാപിക്കും.
കരുത്തരായ ബ്രസീൽ, പുതുമുഖസംഘം െഎസ്ലൻഡ്, അട്ടിമറി വീരന്മാരായ െഎസ്ലൻഡ് എന്നിവർ അന്തിമ സംഘത്തെ പ്രഖ്യാപിച്ച് ഒരു ചുവട് മുേമ്പ റഷ്യയിലേക്ക് ഒരുങ്ങിക്കഴിഞ്ഞു.
35 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി അവസാനിച്ച തിങ്കളാഴ്ചയാണ് ടീമുകളുടെ തിരക്കിട്ട പ്രഖ്യാപനം നടന്നത്. അർജൻറീന, ജർമനി, പോർചുഗൽ, ക്രൊയേഷ്യ, മെക്സികോ, ദക്ഷിണ കൊറിയ, കൊളംബിയ, പോളണ്ട് എന്നിവർ പ്രാഥമിക ടീമിനെയാണ് പ്രഖ്യാപിച്ചത്. പരീക്ഷണത്തിനോ, അപ്രതീക്ഷിത നീക്കങ്ങൾക്കോ നിൽക്കാതെ പരിചയസമ്പന്നർക്ക് പരിഗണന നൽകിയും പരിക്കേറ്റ് തിരിച്ചുവരവ് അസാധ്യമായവരെ ഒഴിവാക്കിയുമായി ടീം തെരഞ്ഞെടുപ്പ്.
ൈഫനൽ ടീമുമായി ബ്രസീൽ, കോസ്റ്ററീക, െഎസ്ലൻഡ്
മുൻ തീരുമാനംപോലെ ബ്രസീൽ കോച്ച് ടിറ്റെ അന്തിമ സംഘത്തെ നേരിട്ട് പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് മുക്തനായ നെയ്മറും ഡാനിൽ ആൽവസിനു പകരക്കാരനായി ഡാനിലോയെയും ഉൾപ്പെടുത്തിയാണ് മഞ്ഞപ്പടയുടെ 23 അംഗ സംഘം. കോസ്റ്ററീക കോച്ച് ഒാസ്കർ റമിറസും 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. റയൽ മഡ്രിഡ് ഗോളി കെയ്ലർ നവാസാണ് ശ്രദ്ധേയ സാന്നിധ്യം. ഒപ്പം അമേരിക്കൻ മേജർ ലീഗ് സോക്കറിൽ പന്തുതട്ടുന്ന ഒരുപിടി താരങ്ങളും ടീമിലുണ്ട്. ലോകകപ്പിലെ കന്നിക്കാരായ െഎസ്ലൻഡ് മേയ് 11ന് തന്നെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. മൗറോ ഇകാർഡിയെ ഉൾപ്പെടുത്തി അർജൻറീന 35 അംഗ സംഘത്തെ ഒരുക്കി.
ഹീറോയില്ലാതെ ചാമ്പ്യൻ ജർമനി
ബ്രസീൽ ലോകകപ്പ് ഫൈനലിൽ കിരീടം സമ്മാനിച്ച ഗോളിനുടമ മരിയോ ഗ്വാറ്റ്സെയില്ലാതെ ജർമനി 27 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിലിരുന്ന നായകൻ മാനുവൽ നോയർ, ബൊറൂസിയ ഡോർട്മുണ്ട് വിങ്ങർ മാർകോ റോയിസ് എന്നിവർ കോച്ച് യോ ആഹീം ലോയ്വ് പ്രഖ്യാപിച്ച പ്രാഥമിക ടീമിൽ ഇടംനേടി. നോയർക്ക് ഭീഷണിയാവുന്ന ബാഴ്സലോണ ഗോളി ആന്ദ്രേ ടെർസ്റ്റീഗൻ, പി.എസ്.ജിയുടെ കെവിൻ ട്രാപ് എന്നീ സൂപ്പർ ഗോളിമാരും ടീമിലുണ്ട്. മധ്യനിരയിലും മുന്നേറ്റത്തിലും സൂപ്പർ താരങ്ങൾക്കെല്ലാം ഇടമുണ്ട്. 23 അംഗ സംഘത്തെ പ്രഖ്യാപിക്കുേമ്പാൾ ആരെല്ലാം പുറത്താവുമെന്ന് കാത്തിരുന്ന് കാണാം.
സാഞ്ചസില്ലാതെ പോർചുഗൽ
കഴിഞ്ഞ യുറോ കപ്പിൽ പോർചുഗലിനെ കിരീടമണിയിക്കുന്നതിൽ നിർണായക സാന്നിധ്യമായ കൗമാരക്കാരൻ റെനറ്റോ സാഞ്ചസില്ലാതെ പോർചുഗലിെൻറ 35 അംഗ ടീം. സ്വാൻസീ സിറ്റിക്ക് കളിക്കുന്ന താരത്തിന് മോശം പ്രകടനമാണ് തിരിച്ചടിയായത്. അതേസമയം, യൂറോ കപ്പ് ഹീറോ എഡർ പറങ്കിപ്പടയുടെ പ്രാഥമിക ടീമിലെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ബാഴ്സ താരം ആന്ദ്രെ ഗോമസ്, റിക്കാർഡോ ക്വറസ്മ എന്നിവര്‍ ഇടംനേടിയിട്ടുണ്ട്. 2014 ലോകകപ്പ് കളിച്ചവരിൽ 11പേർ റഷ്യയിലേക്കുമുണ്ട്.
അന്തിമ ടീം പ്രഖ്യാപിച്ചവർ: ബ്രസീൽ, കോസ്റ്റീക, െഎസ്ലൻഡ്
പ്രാഥമിക ടീം: ഇൗജിപ്ത് (29 അംഗ ടീം), റഷ്യ (28), ഇറാൻ (35), പോർചുഗൽ (35), ആസ്ട്രേലിയ (32), ഡെന്മാർക് (35), അർജൻറീന (35), ക്രൊയേഷ്യ (32), നൈജീരിയ (30), ജർമനി (27), മെക്സികോ (28), ദക്ഷിണ കൊറിയ (28), പനാമ (35), തുണീഷ്യ (29), കൊളംബിയ (35), േപാളണ്ട് (35).
ടീം പ്രഖ്യാപിക്കാത്തവർ: സൗദി അറേബ്യ, ഉറുഗ്വായ്, മൊറോക്കോ, സ്പെയിൻ, ഫ്രാൻസ്, പെറു, സെർബിയ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബെൽജിയം, ഇംഗ്ലണ്ട്, ജപ്പാൻ, സെനഗൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.