ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; കളി തജികിസ്താനിൽ
text_fieldsദുഷാൻബെ (തജികിസ്താൻ): എട്ടു ഡിഗ്രിയിലും താഴുന്ന തണുപ്പ്, കൃത്രിമ ടർഫിൽ ഒരുക്കിയ തജികിസ്താനിലെ പാമിർ സ്റ്റേഡിയം, പരിക്കിെൻറ കളിയിൽ വശംകെട്ട െപ്ലയിങ് ഇലവൻ. ലേ ാകകപ്പ് യോഗ്യതാറൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ന് അഫ്ഗാനിസ്താനെ നേരിടുേമ് പാൾ സാഹചര്യങ്ങെളല്ലാം ഇന്ത്യക്കെതിരാണ്. കൃത്രിമ ടർഫും ഉൾക്കിടിലമാവുന്ന തണുപ്പു ം സ്റ്റിമാക്കിനും സംഘത്തിനും അപരിചിതമാണ്.
എന്നാൽ, പ്രതിസന്ധികളെ ചവിട്ടുപടിക ളാക്കി മുന്നേറിയാലേ ‘മെൻ ഇൻ ബ്ലൂ’വിന് 2020 ലോകകപ്പിലേക്ക് സ്വപ്നം കാണാനാവൂ എന്നതിന ാൽ തജിക്സിതാെൻറ തലസ്ഥാനനഗരിയായ ദുഷാൻബെ ഇന്ത്യക്ക് മരണപ്പോരാട്ടത്തിെൻറ വേദിയാണ്. എ.എഫ്.സി രണ്ടാം റൗണ്ടിൽ ഗ്രൂപ് ‘ഇ’യിൽ മൂന്നു കളിയിൽ രണ്ടു പോയൻറുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
കഴിഞ്ഞ മത്സരങ്ങളിൽ ഒമാനോട് തോൽക്കുകയും (2-1) ഖത്തർ (0-0), ബംഗ്ലാദേശ് (1-1) ടീമുകളോട് സമനില പാലിക്കുകയും ചെയ്തു. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ നേടിയ സമനില ജയത്തിനു തുല്യമായിരുന്നെങ്കിലും, ദുർബലരായ ബംഗ്ലാദേശിനു മുന്നിൽ തോൽവിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഫിഫ റാങ്കിങ്ങിൽ 149ാം സ്ഥാനക്കാരായ അഫ്ഗാൻ ഒരു ജയവുമായി മൂന്നു പോയൻറിൽ മൂന്നാം സ്ഥാനത്താണ്. ഖത്തറിനോടും (0-6) ഒമാനോടും (0-3) തോറ്റവർ, ബംഗ്ലാദേശിനെ (1-0) തോൽപിച്ചു.
അനസ് ഇല്ല; പ്രതിരോധത്തിൽ ക്ഷീണം
ദുബൈയിൽ പരിശീലനം കഴിഞ്ഞാണ് ടീം ഇന്ത്യ ഇന്നലെ തജികിസ്താനിലെത്തിയത്. പ്രതിരോധ മതിൽ സന്ദേശ് ജിങ്കാന് പരിക്കേറ്റതോടെ, ആദിൽ ഖാനും അനസ് എടത്തൊടികയുമായിരുന്നു പ്രതിരോധത്തിലെ കരുത്ത്. എന്നാൽ, ഉമ്മയുടെ മരണത്തെ തുടർന്ന് അനസ് നാട്ടിലേക്കു മടങ്ങിയതോടെ ഇന്ത്യൻ പ്രതിരോധത്തിൽ വലിയ വിള്ളലായി. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ അനസിന് ഇന്ന് കളിക്കാനാവില്ല. രാഹുൽ ഭെകെ, ആദിൽ ഖാൻ, മന്ദർ റാവു ദേശായി എന്നിവർക്കൊപ്പം അനസിെൻറ റോളിലേക്ക് ബംഗളൂരു എഫ്.സി താരം നിഷു കുമാറിനെയോ നരേന്ദർ ഗെഹ്ലോട്ടിനെയോ പരിഗണിക്കേണ്ടിവരും.
മധ്യനിരയിൽ റൗളിൽ ബോർജസും പരിക്കിെൻറ പിടിയിലാണ്. നായകൻ സുനിൽ ഛേത്രിക്കൊപ്പം മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും മൻവിർ സിങ്, ഫാറൗഖ് ചൗധരി സംഘവും മിന്നുംഫോമിലുണ്ട്. ഐ.എസ്.എല്ലിനിടയിലെ മത്സരമെന്ന നിലയിൽ കളിക്കാരെല്ലാം മികച്ച ഫോമിലാണിപ്പോൾ. തണുപ്പും കൃത്രിമ ടർഫും വെല്ലുവിളിയാണെങ്കിലും ഫുട്ബാൾ താരങ്ങളെന്നനിലയിൽ അതെല്ലാം നേരിടാനുള്ള ആത്മവിശ്വാസത്തിലാെണന്ന് ടീം അംഗം പ്രണോയ് ഹാൽഡർ പറഞ്ഞു. അനസ് എടത്തൊടികയുടെയും കുടുംബത്തിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായി കോച്ച് സ്റ്റിമാക് പറഞ്ഞു.
അഫ്ഗാൻ: ഗോകുലം കേരള ടു യൂറോപ്പ്
റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 43 സ്ഥാനം പിന്നിലാണെങ്കിലും അഫ്ഗാൻ ചില്ലറക്കാരല്ല. യൂറോപ്പിലെ രണ്ടും മൂന്നും ഡിവിഷൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളടങ്ങിയ നിര ശാരീരികമായും സാങ്കേതികമായും മികവുകാട്ടുമെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക് മുന്നറിയിപ്പ് നൽകുന്നു. ഗോകുലം കേരള മുതൽ ജർമനിയിലെയും നെതർലൻഡ്സിലെയും ലീഗുകളിൽ വരെ പന്തുതട്ടുന്നവരാണ് ടീം നിറയെ. ഏറ്റവും പരിചയസമ്പന്നനായ ഹാറൂൺ അമിരി (55 മത്സരങ്ങൾ) ഗോകുലം കേരളയുടെ താരമാണ്.
നേരേത്ത ഐ.എസ്.എല്ലിൽ എഫ്.സി ഗോവക്കായും കളിച്ചിരുന്നു. ക്യാപ്റ്റൻ ഫർഷാദ് നൂർ ഹോളണ്ടിലെ പി.എസ്.വി ഐന്തോവൻ അക്കാദമിയിലൂടെ വളർന്ന്, ഇപ്പോൾ സൈപ്രസിൽ ഒന്നാം ഡിവിഷനിൽ കളിക്കുന്നു. ഗോൾമെഷീൻ സുബൈർ, മുസ്തഫ അസദ്യോസെ തുടങ്ങിവരും ഇന്ത്യൻ പ്രതിരോധത്തിന് തലവേദനയാവും. ഹോം ഗ്രൗണ്ട് എന്ന നിലയിൽ ഇവിടെ കളിച്ചുള്ള പരിചയമാണ് അഫ്ഗാെൻറ ഏറ്റവും വലിയ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.