ഡെവിൾസും ലയൺസും മുഖാമുഖം
text_fieldsഗ്രൂപ് ജിയിലെ സീഡ് ചെയ്ത ടീം ബെൽജിയം ആണെങ്കിലും അവരോടൊപ്പമുള്ള ഇംഗ്ലണ്ടിനെ കുറിച്ചാണ് ഫുട്ബാൾ ലോകം ആശങ്കപ്പെടുന്നത്. കാൽപന്തിെൻറ പിതൃഭൂമിയെന്നാണ് വിശേഷണമെങ്കിലും ഒരുതവണ മാത്രമേ ഇംഗ്ലണ്ട് കിരീടമണിഞ്ഞിട്ടുള്ളൂ. അതാവെട്ട 1966ൽ സ്വന്തംമണ്ണിൽ ലോകകപ്പെത്തിയപ്പോൾ .
‘ദ മോസ്റ്റ് ഒാവർ റേറ്റഡ് ടീം’ എന്നാണ് മൂന്നാം റാങ്കുകാരായ ബെൽജിയത്തിെൻറ വിശേഷണം. കഴിഞ്ഞ ലോകകപ്പിലും പിന്നാലെ യൂറോകപ്പിലെയും നിയുക്ത വിജയികളായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഫുട്ബാൾ പണ്ഡിറ്റുകൾ അവരെ കളിക്കുവാൻ പറഞ്ഞയച്ചത്. ആദ്യമൊക്കെ മികച്ച കളി പുറത്തെടുത്തിട്ടും നിർണായാക മത്സരങ്ങളിൽ തോറ്റു പുറത്തായി. ഈ രണ്ടു വമ്പന്മാർക്കുമൊപ്പം ‘ജി ഗ്രൂപ്പിൽ’ ആദ്യമായി ലോകകപ്പിനെത്തുന്ന പാനമയും ആഫ്രിക്കൻ വൻകരയിൽനിന്നുള്ള തുനീഷ്യയുമാണ്.
ഇംഗ്ലണ്ട്
പ്രഗല്ഭരായ നിരവധി പരിശീലകർ ഇംഗ്ലണ്ടിനെ അനുഗമിച്ചിരുന്നുവെങ്കിലും ’90ലെ സെമിഫൈനലിന് അപ്പുറം ഒരു സ്ഥാനം അവർക്കു നേടുവാൻ ആയിട്ടില്ല.
ഇത്തവണ ഗാരത് സൗത് ഗേറ്റ് എന്ന അത്രക്കൊന്നും പ്രശസ്തനല്ലാത്ത കോച്ച് ചുമതല ഏറ്റെടുത്തതോടെ അവരുടെ ടീമിന് തിരിച്ചറിയാൻ കഴിയാത്ത ഒരു പുതിയ മുഖവും പ്രകടന സ്ഥിരതയും കൈവന്നിട്ടുണ്ട്.
യോഗ്യത മത്സരങ്ങളിലെ ജൈത്രയാത്ര ഇത്തവണ കപ്പു വിജയികളുടെ പട്ടികയിൽ പെടുത്തുന്നു. യോഗ്യത റൗണ്ടിൽ എട്ടു വിജയവും രണ്ടു സമനിലകളുമായി അപരാജിതരായിട്ടാണ് ഇംഗ്ലണ്ടിെൻറ വരവ്. അവസാന ടീം പ്രഖ്യാപിച്ചപ്പോൾ കുറേക്കൂടി ധീരമായ നിലപാടാണ് സൗത് ഗേറ്റ് സ്വീകരിച്ചത്. ഒന്നാം നമ്പർ ഗോളി ജോ ഹാർട്ടിനെ ബാധ്യതയാണെന്ന് കണ്ടു അദ്ദേഹം പറഞ്ഞുവിട്ടു. ജാക് വിൽഷെയറിനെ അദ്ദേഹം തൊടുമെന്നു ആരും കരുതിയതുമില്ല.
ബെൽജിയം
പ്രവചനക്കാരുടെ ഒന്നാം നമ്പർ ടീം ആണ് റെഡ് ഡെവിൾസ് ആയ ബെൽജിയം. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ തിബോ കർടുവ, വിസ്മയിപ്പിക്കുന്ന ഗതിവേഗക്കാരായ കെവിൻ ഡിബ്രൂയിൻ, എഡൻ ഹസാർഡ്, റൊേമലു ലുക്കാക്കു എന്നീ ഗോളടി വീരന്മാരും തോബീ ആൽഡർവീറെൽഡ്, യാൻ വെർടോങ്ങൻ എന്നീ പിൻനിരക്കാരെയും കൂട്ടി അവർ യോഗ്യത മത്സരങ്ങളിൽ 43 ഗോളുകൾ അടിച്ചുകൂട്ടി റെേക്കാഡ് വിജയം ആഘോഷിച്ചപ്പോൾ കർടുവ കാത്ത വലയിൽ മൂന്നു ഗോളുകേള കടന്നുള്ളൂ.
പാനമ
ചരിത്രത്തിൽ ആദ്യമായാണ് മധ്യ ഉത്തര അമേരിക്കൻ ടീമായ പാനമ ലോകകപ്പിന് യോഗ്യത നേടുന്നത്. അമേരിക്കയെയും ഹോണ്ടുറസിനെയും മറികടന്നു യോഗ്യത നേടിയപ്പോൾ ആ കൊച്ചു രാജ്യം ആഘോഷിച്ചത് ദേശീയ അവധിദിനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. 130 തവണ അവരുടെ ഗ്ലൗസ് അണിഞ്ഞ ഗോളി ജയ്മേ പേനെടോയാണ് സൂപ്പർ സ്റ്റാർ.
തുനീഷ്യ
നാലാം ലോകകപ്പു കളിക്കുന്ന തുനീഷ്യ ഇതുവരെ ആദ്യ റൗണ്ട് കടന്നിട്ടില്ല. 2004ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയത്തിന് ശേഷം കാര്യമായ നേട്ടങ്ങളും അവർക്കുണ്ടായിട്ടില്ല. ഫ്രഞ്ച് ലീഗിലെ ഒന്നും രണ്ടും ഡിവിഷനിൽ കളിച്ചു പരിചയമുള്ളവരാണ് അവരുടെ ടീം അംഗങ്ങളിൽ അധികവും. ഫ്രഞ്ച് ക്ലബ് റെനിന്നു കളിക്കുന്ന വഹ്ബി കസാറി, അൽ ദുഹാലിയുടെ യൂസഫ് മസാകീനും ആണ് അവരുടെ താരനിരയിലെ പ്രശസ്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.