വിൽക്കാനുണ്ട്, ലോകകപ്പ് മെഡൽ
text_fieldsലണ്ടൻ: ഫിഫ ലോകകപ്പിലെ ഒരു മെഡൽ എന്നത് ഏതൊരു ഫുട്ബാളറുടെയും സ്വപ്നമാണ്. ആ മെഡലിെൻറ പോരായ്മകൊണ്ട് ആയുസ്സുമുഴുവൻ സങ്കടപ്പെടുന്ന ഇതിഹാസ താരങ്ങളുമുണ്ട്. ഇതിനിടയിലാണ് കിട്ടിയ മെഡൽ ലേലത്തിൽ വെച്ച വാർത്ത വരുന്നത്. വർഷങ്ങൾ പഴക്കമുള്ള മെഡലുകളും ട്രോഫിയും ജഴ്സിയുമെല്ലാം ലേലത്തിൽ വെച്ച് പണമുണ്ടാക്കുന്നത് പതിവാണെങ്കിലും വിശ്വകിരീട നേട്ടത്തിന് ലഭിച്ച സ്വർണപ്പതക്കം പുതുമോടി മാറുംമുേമ്പ ലേലത്തിനെത്തുന്നത് അവിശ്വസനീയമാണ്.
‘ജൂലിയൻസ് ഓക്ഷെൻറ’ ലേലപ്പട്ടികയിലാണ് 2018 ഫിഫ ലോകകിരീടമണിഞ്ഞ ഒരു ഫ്രഞ്ച് ടീമംഗത്തിെൻറ സ്വർണമെഡലും ഇടംപിടിച്ചത്. കളിക്കാരെൻറ പേരോ ലേലത്തിെൻറ കാരണമോ വെളിപ്പെടുത്തിയിട്ടില്ല. 71,875 ഡോളറാണ് (54.53 ലക്ഷം രൂപ) ഏറ്റവും ഒടുവിൽ ലഭിച്ച ഒാഫർ. എന്തായാലും ആ ലേലവിവരങ്ങൾ പരതുകയാണ് ലോകം.
ഏതാണ് കളിക്കാരൻ, എന്തിനാണ് ഈ വിൽപന, ആരാണ് വാങ്ങുന്നത് തുടങ്ങിയ ചോദ്യങ്ങളുമുയരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആദിൽ റാമി, ഒരു മിനിറ്റ് മാത്രം കളിച്ച േഫ്ലാറിയൻ തൗവിൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നുകേൾക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.