ലോകകപ്പ് യോഗ്യത: രണ്ടാം റൗണ്ടിൽ ഖത്തറും ഒമാനും ഇന്ത്യയുടെ എതിരാളികൾ
text_fieldsക്വാലാലംപുർ: 2022 ലോകകപ്പിലേക്കുള്ള ഇന്ത്യൻ സ്വപ്നങ്ങൾക്കു മുന്നിൽ ഏഷ്യൻ ചാമ്പ്യന ്മാരായ ഖത്തറിെൻറ കടമ്പ. ഏഷ്യൻ യോഗ്യതാമത്സരങ്ങളുടെ രണ്ടാം റൗണ്ട് നറുക്കെടുപ്പി ൽ ഗ്രൂപ് ‘ഇ’യിൽ ലോകകപ്പിെൻറ ആതിഥേയരായ ഖത്തർ, റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാൻ, അയൽക്കാരായ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്കൊപ്പമാണ് ഇന്ത്യ. 40 ടീമുകൾ എട്ട് ഗ്രൂപ്പിലായാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്.
ഒരു ഗ്രൂപ്പിൽ അഞ്ചു ടീമുകൾ വീതം. ഗ്രൂപ് ചാമ്പ്യന്മാരായി എട്ടു ടീമുകളും മികച്ച ഗ്രൂപ് റണ്ണേഴ്സ്അപ്പിൽ നാലു പേരും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ഇവർക്ക് 2023 ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. പിന്നീടുള്ള 24 ടീമുകൾക്ക് ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിെൻറ മൂന്നാം റൗണ്ടിൽ മത്സരിക്കാൻ അവസരമുണ്ടാവും.
നറുക്കെടുപ്പിൽ ആദ്യ പോട്ടിലുണ്ടായിരുന്ന ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടുന്നതിൽനിന്ന് ഇന്ത്യ ഒഴിവായെങ്കിലും ഖത്തർ കരുത്തരാണ്. 55ാം റാങ്കുകാരയ ഏഷ്യൻ ചാമ്പ്യന്മാർ ലോകകപ്പ് ആതിഥേയരെന്ന നിലയിൽ ഏറ്റവും മികച്ച സംഘമായാണ് തയാറെടുക്കുന്നത്.
ആതിഥേയരെന്ന നിലയിൽ ഖത്തറിന് ലോകകപ്പിൽ സ്വാഭാവിക യോഗ്യത ലഭിക്കും. അഫ്ഗാനെയും ബംഗ്ലാദേശിനെയും തോൽപിച്ച് ഒമാനെതിരെ മികച്ച പ്രകടനത്തിലൂടെ അട്ടിമറിച്ചാൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കാം.
േപാട്ട് രണ്ടിലെ ഇറാഖ്, സിറിയ, ഉസ്ബെകിസ്താൻ ടീമുകളെയും ഒഴിവാക്കാനായത് ഇന്ത്യക്ക് അനുഗ്രഹമാണ്. എങ്കിലും പോരാട്ടം കനത്തതാണെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പ്രതികരിച്ചു.
ഇന്ത്യയുടെ മത്സരങ്ങൾ
ഒമാൻ (സെപ്റ്റംബർ 5, നവംബർ 19), ഖത്തർ (സെപ്റ്റംബർ 10, മാർച്ച് 26- 2020), ബംഗ്ലാദേശ് (ഒക്ടോബർ 15, ജൂൺ 4-2020), അഫ്ഗാനിസ്താൻ (നവംബർ 14, ജൂൺ 9-2020)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.