Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകഷ്​ടകാലം മാ​റാതെ...

കഷ്​ടകാലം മാ​റാതെ അർജൻറീന; മെക്​സികോ, ജപ്പാൻ റഷ്യയിലേക്ക്​

text_fields
bookmark_border
കഷ്​ടകാലം മാ​റാതെ അർജൻറീന; മെക്​സികോ, ജപ്പാൻ റഷ്യയിലേക്ക്​
cancel

മോണ്ട വിഡിയോ: റഷ്യയിൽ പന്തു തട്ടാൻ അർജൻറീന ഉണ്ടാവില്ലേ? ജോർജ്​ സാംപോളിയുടെ ആഘോഷപൂർവമായ വരവിലും കഷ്​ടകാലം മാറാതെ മെസ്സിപ്പട പ്രതിരോധത്തിലേക്ക്​. ​തെക്കനമേരിക്കൻ ലോകകപ്പ്​ യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഉറുഗ്വായ്​യോ​ട്​ ഗോൾരഹിത സമനില വഴങ്ങിയതോടെ അർജൻറീനയുടെ റഷ്യൻ യാത്ര കൂടുതൽ സങ്കീർണമാവുന്നു. 11ാം ജയവുമായി ബ്രസീൽ ജൈത്രയാത്ര തുടരു​േമ്പാഴാണ്​ യോഗ്യത റൗണ്ടിൽ മെസ്സിപ്പടക്ക്​ അഞ്ചാം സമനില വീഴുന്നത്​. അതേസമയം, പോയൻറ്​ പട്ടികയിൽ മുന്നിലുള്ള കൊളംബിയക്ക്​ (​0^0 വെനിസ്വേല) സമനിലയും ചിലിക്ക്​ (0^3 പരഗ്വേ) തോൽവിയും ക​ുരുങ്ങിയത്​ നേരിയ​ ആശ്വാസമായി. 

യോഗ്യത റൗണ്ടിൽ ഇനി ബാക്കിയുള്ള മൂന്ന്​ കളിയും ജയിച്ചാൽ അർജൻറീനക്ക്​ ​ലോകകപ്പ്​ പ്രതീക്ഷകൾ സജീവമാക്കാം. പോയൻറ്​ പട്ടികയിൽ മുന്നിലുള്ള കൊളംബിയ, ഉറുഗ്വായ്​, ചിലി എന്നിവർ മൂന്നിൽ ഒരു കളിയെങ്കിലും തോറ്റാൽ അർജൻറീനക്ക്​ ആദ്യ നാലിൽ ഇടംപിടിച്ച്​ അനായാസ യോഗ്യതയും നേടാം. അല്ലെങ്കിൽ, അഞ്ചാമതായി പ്ലേഒാഫ്​ കളിച്ച്​ യോഗ്യത നേടണം. 

മൂന്ന്​ ടിക്കറ്റ്​, നാല്​ ടീമുകൾ
ലോകകപ്പ്​ യോഗ്യത റൗണ്ടിൽ ശേഷിച്ച മൂന്ന്​ സ്​ഥാനത്തിനായി മത്സരിക്കുന്നവരുടെ പോരാട്ടങ്ങൾ ഇങ്ങനെ. ​​15 കളിയിൽ 11 ജയവുമായി 36 പോയൻറുള്ള ബ്രസീൽ നേരത്തെ, യോഗ്യത നേടിയതോടെ ശേഷിക്കുന്ന മൂന്ന്​ സ്​ഥാനങ്ങൾക്കാണ്​ മത്സരം. കൊളംബിയ (25), ഉറുഗ്വായ്​ (24), ചിലി (23), അർജൻറീന (23) എന്നിവരാണ്​ ഇപ്പോൾ മത്സര രംഗത്തുള്ളത്​.

കൊളംബിയ: Vs ബ്രസീൽ (6), പരഗ്വേ (ഒക്​ടോബർ 5), പെറു (10)
ഉറുഗ്വായ്​: Vs പരഗ്വേ (6), വെനിസ്വേല (ഒക്​ടോബർ 5), ബൊളീവിയ (10)
ചിലി: Vs ബൊളീവിയ (6), എക്വഡോർ (ഒക്​ടോബർ 5), ബ്രസീൽ 
അർജൻറീന: Vs വെനിസ്വേല (6), പെറു (ഒക്​ടോബർ 5), ഇക്വഡോർ (10)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinaLionel Messiworld cup qualifyingmalayalam newssports news
News Summary - world cup qualifying-Sports news
Next Story