കടലും കടന്ന് അവർ വരുന്നു
text_fieldsലോകം ഒരു പന്തിനൊപ്പം ചുരുങ്ങുന്ന അത്യപൂർവ നിമിഷങ്ങൾക്ക് കാതോർക്കുമ്പോൾ അവ നമുക്കായി കാഴ്ചവെക്കുന്ന 32 രാജ്യങ്ങൾ മൂന്നുവർഷമായി നടത്തിയ പോരാട്ടങ്ങളും അവരുടെ ജനതയുടെ ഉള്ളുരുകിയ പ്രാർഥനയും കാത്തിരിപ്പും ഓർക്കാതെ പോകരുത്. ലോക ഫുട്ബാൾ സംഘടനയിൽ ആറു കോൺഫെഡറേഷനുകളിൽ നിന്നായി ചെറുതും വലുതുമായ 213 അംഗങ്ങളാണുള്ളത്. അവർക്കൊക്കെ ലോകകപ്പ് അന്തിമ റൗണ്ടിന് മുന്നോടിയായുള്ള യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ട്. 2018 റഷ്യൻ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ തീരുമാനിക്കപ്പെട്ടത് 2015 മേയിൽ സ്യൂറിക്കിൽ സമ്മേളിച്ച ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റിയായിരുന്നു.
എന്നാൽ, മത്സരങ്ങൾ ആരംഭിക്കുന്നതിനുമുേമ്പ സിംബാബ്വെയെ മാറ്റിനിർത്തിയതിനു വിചിത്രമായ ഒരു കാരണമുണ്ടായിരുന്നു. അവരുടെ മുൻ പരിശീലകൻ ഹോസെ േക്ലാഡീനിക്കു ശമ്പളം നൽകാതിരുന്നത് തിരിച്ചടിയായി. ഫിഫ സസ്പെൻഷന് വിധേയരായ ഇന്തോനേഷ്യക്കും അക്കാരണത്താൽ യോഗ്യത കളിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടു. കുറെ മത്സരങ്ങൾ കളിച്ച കുവൈത്തിന് ഇടക്കുെവച്ച് പിൻവലിയേണ്ടിവന്നു. ഫുട്ബാൾ സംഘടനയുടെ തെരഞ്ഞെടുപ്പിൽ സർക്കാർ ഇടപെടലുകളാണ് വിനയായത്. ആതിഥേയർ എന്ന നിലയിൽ റഷ്യ യോഗ്യത മത്സരങ്ങളുടെ പരീക്ഷണമില്ലാതെ അർഹതനേടി.
2017 മാർച്ച് 28നു പരേഗ്വയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപിച്ച് ബ്രസീൽ റഷ്യയിലെത്തുന്ന ആദ്യ രാജ്യമായപ്പോൾ ന്യൂസിലൻഡിനെ പ്ലേഓഫ് മത്സരങ്ങളിൽ മറികടന്ന പെറു അവസാന രാജ്യമായും യോഗ്യത നേടിയെടുത്തു. റഷ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ട് പങ്കാളിത്തംകൊണ്ട് പുതിയ റെക്കോഡും സൃഷ്ടിച്ചു. 210 രാജ്യങ്ങൾ ആറ് കോൺഫെഡറേഷനുകളിലായി കളത്തിലിറങ്ങിയപ്പോൾ 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിെൻറ 205 ടീമുകൾ എന്ന റെക്കോഡ് മറികടന്നു. ഭൂട്ടാൻ, ദക്ഷിണ സുഡാൻ, ജിബ്രാൾട്ടർ, കൊസോവോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇക്കുറി അരങ്ങേറ്റത്തിെൻറ പോരാട്ടംകൂടിയായിരുന്നു.
റഷ്യൻ ലോകകപ്പിെൻറ ദുരന്തവും ദുഃഖവും നാലുതവണ കപ്പിന് അവകാശികളായ ഇറ്റലിയുടെയും ഹൃദയം കൊണ്ട് കാൽപന്തു കളിക്കുന്ന നെതർലൻഡ്സിെൻറയും അസാന്നിധ്യമാണ്. ഇരുവരും യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ കാലിടറിവീണു. ചിലിയും അമേരിക്കയും യോഗ്യരായില്ല. ചുരുക്കത്തിൽ റഷ്യൻ ലോകകപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 32 രാജ്യങ്ങളുടെ ഫൈനൽറൗണ്ട്. യോഗ്യതാറൗണ്ടിൽ ആറു വൻകരയിലെ 210 രാജ്യങ്ങളും അവരുടെ 872 മത്സരങ്ങളുടെയും കഥ. 28 വർഷങ്ങൾക്കുശേഷമുള്ള ഈജിപ്തിെൻറ കടന്നുവരവും, പാനമയുടെയും ഐസ്ലൻഡിെൻറയും കന്നിയങ്കവും.
വാർ: റീപ്ലേ ജയൻറ് സ്ക്രീനിൽ കാണിക്കും
കവേഷ്യാനോ (ഇറ്റലി): ലോകകപ്പിൽ നടപ്പാക്കാനിരിക്കുന്ന വിഡിയോ അസിസ്റ്റൻറ് റഫറി (വാർ) സംവിധാനത്തിെൻറ ഭാഗമായുള്ള റീപ്ലേകൾ എല്ലാ സ്റ്റേഡിയത്തിലും ജയൻറ് സ്ക്രീനിൽ കാണിക്കാൻ തീരുമാനം. എല്ലാ മത്സരങ്ങൾക്കും നാല് വിഡിയോ അസിസ്റ്റൻറ് റഫറിമാരുടെ സേവനമുണ്ടാവുമെന്നും ഫിഫ റഫറീസ് കമ്മിറ്റി മേധാവി പിയർലുയിഗി കൊളീന അറിയിച്ചു. വാർ ഉപയോഗവുമായി ബന്ധപ്പെട്ട ലോകകപ്പിലെ 36 റഫറിമാർക്കും 63 അസിസ്റ്റൻറ് റഫറിമാർക്കുമായി ഫിഫ സംഘടിപ്പിക്കുന്ന പ്രത്യേക ശിൽപശാല ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുള്ള കവേഷ്യാനോയിൽ തുടങ്ങിയിരിക്കുകയാണ്. ഇൗ ശിൽപശാല കഴിയുന്നതോടെ റഫറിമാർക്ക് വാർ സംബന്ധിച്ച് പൂർണമായ രൂപം കിട്ടുമെന്നും എല്ലാ സംശയങ്ങൾക്കും അവസാനമാവുമെന്നും കൊളീന പ്രത്യാശിച്ചു. വൻ പിഴവുകൾ കുറക്കുകയാണ് വാറിെൻറ ലക്ഷ്യമെന്നും അതിനെ എങ്ങനെ മനസ്സിലാക്കുന്നുവെന്നതിനെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർ എങ്ങനെയാണ് ടൂർണമെൻറിൽ നടപ്പാക്കുകയെന്നത് ശിൽപശാലയുടെ കോഒാഡിനേറ്ററായ റോബർേട്ടാ റൊസേറ്റി വിശദീകരിച്ചു. നാല് വിഡിയോ റഫറിമാരിൽ ഒരാൾ പ്രിൻസിപ്പൽ വാർ റഫറിയായിരിക്കും. ഇയാളായിരിക്കും കളി നിയന്ത്രിക്കുന്ന റഫറിയുമായി ആശയവിനിമയം നടത്തുക. ഒരു അസിസ്റ്റൻറ് റിവ്യൂ നടക്കുേമ്പാൾ ലൈവ് മത്സരത്തിൽ ശ്രദ്ധിക്കും. രണ്ടാം അസിസ്റ്റൻറായിരിക്കും ഒാഫ്സൈഡുകൾ ശ്രദ്ധിക്കുക. മൂന്നാം അസിസ്റ്റൻറിെൻറ ചുമതല പ്രിൻസിപ്പൽ വാർ റഫറിയെ സഹായിക്കുകയാണ്. ഇത് കൂടാതെ, കാമറകളുടെയും സ്ക്രീനുകളുടെയും ചുമതലയുള്ള നാല് സാേങ്കതിക വിദഗ്ധരുമുണ്ടാവും. ഇവരുടെയെല്ലാം മേൽനോട്ടവുമായി ഒരു ഫിഫ പ്രതിനിധിയുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.