സ്പെയിനും പോർചുഗലും പിന്നെ അട്ടിമറിക്കാരും
text_fieldsഫൈനൽ റൗണ്ട് നറുക്കെടുപ്പിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരെയും 2010 ലോക ചാമ്പ്യന്മാരെയും ഒരു ഗ്രൂപ്പിൽ കണ്ടപ്പോൾ അതിനു സമാനതകളില്ലാത്ത കൗതുകവും സവിശേഷതയും കൈവന്നു. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഇരുകൂട്ടരും ഒമ്പതു വിജയങ്ങളും ഓരോ സമനിലയും ആയായിരുന്നു കടന്നുവന്നത്. ഇരുവരും ഒരുമിച്ചപ്പോൾ ലോക കപ്പിൽനിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത ഇറ്റലിയുടെ ചരിത്രപരമായ തോൽവിക്ക് അത് കാരണവുമായി. ഈ വമ്പന്മാർക്ക് ഒപ്പം ഗ്രൂപ്പിലുള്ളത് പ്രവചനാതീതരായ മൊറോക്കോയും ഇറാനും ആയതുകൊണ്ട് ‘ബി’യെ മരണ ഗ്രൂപ്പെന്ന് വിളിക്കാം.
ല റോഹാ (ചുവപ്പന്മാർ) എന്ന സ്പാനിഷ് പടയും അസൂറികളും തമ്മിലായിരുന്നു യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ നിർണായക േപാരാട്ടം. ഈ ഏറ്റുമുട്ടലിലെ സമനില മുൻ ലോക-യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനു യോഗ്യത നേടിക്കൊടുത്തപ്പോൾ, ഇറ്റലിയുടെ റഷ്യൻ സാധ്യത േപ്ലഒാഫിലേക്ക് തള്ളിയിട്ടു. അവിടെ സ്വീഡനു മുന്നിൽ 1-0ത്തിന് കീഴടങ്ങിയതോടെ നാല് തവണ കപ്പുയർത്തിയ ഇറ്റലിയില്ലാത്ത ലോകകപ്പായി റഷ്യയിലേത്.
അതിരുകൾ പങ്കുവെക്കുന്ന രാജ്യങ്ങളുടെ ഏറ്റുമുട്ടൽ എന്ന സവിശേഷത കൂടിയുണ്ട് പോർചുഗൽ-സ്പെയിൻ അങ്കത്തിന്. ഏഷ്യൻ വൻകരയിൽ കരുത്തരായ, ആദ്യം യോഗ്യത നേടിയ ടീമാണ് ഇറാൻ. അട്ടിമറി വീരന്മാരായ ദക്ഷിണ കൊറിയയെയും സിറിയയെയും പിന്നിട്ടാണവരുടെ വരവ്. ആഫ്രിക്കൻ വൻകരയിൽനിന്ന് പ്രബലരായ ഐവറി കോസ്റ്റിനെ മറികടന്നാണ് മൊറോക്കോ യോഗ്യത നേടിയത്. ആറു മത്സരങ്ങളിൽ മൂന്നു വിജയവും മൂന്നു സമനിലകളുമായി അപരാജിതമായിരുന്നു ഉത്തര ആഫ്രിക്കൻ രാഷ്ട്രത്തിെൻറ യാത്ര. ഒരു ഗോൾപോലും വഴങ്ങാതെയാണ് അവർ യോഗ്യത നേടിയത്. ആഫ്രിക്കൻ കോൺഫെഡറേഷൻസ് കപ്പ് ഫൈനലിൽ നൈജീരിയയെ 4-0ത്തിന് തോൽപിച്ച് നേടിയ കിരീടവിജയവും മിടുക്കിനെ വിളിച്ചറിയിക്കുന്നു.
‘ലയൺസ് ഓഫ് ദി അറ്റ്ലസ്’ എന്ന ഓമനപ്പേരുള്ള മൊറോേക്കാക്കാരുടെ ആഫ്രിക്കൻ മേഖല യോഗ്യതാമത്സരങ്ങളിലെ മികവ് പരിഗണിച്ചാൽ കിരീട ഫേവറിറ്റുകളായ സ്പെയിനും ക്രിസ്റ്റ്യാനോയുടെ മികവിൽ മുന്നേറുന്ന പോർചുഗലും ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഏഷ്യൻ വൻകരയിൽനിന്ന് ആദ്യം യോഗ്യത നേടിയ ഇറാനെയും അവഗണിക്കാൻ പറ്റില്ല. നാല് കരുത്തരുടെ സാന്നിധ്യം ഗ്രൂപ് ബിയിലെ മത്സരങ്ങൾ പ്രവചനാതീതമാകും
(നാളെ: ഇനിയും അട്ടിമറി ബാല്യവുമായി പോർചുഗൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.