സെമി ഫൈനൽ നാളെയും മറ്റന്നാളും
text_fieldsമോസ്കോ: 32 ടീമുകളുമായി തുടങ്ങിയ ലോകകപ്പ് യാത്ര നാല് ടീമുകളിലേക്കായി ചുരുങ്ങിയിരിക്കുന്നു. ഇനി നാലു ടീമുകളും നാല് കളികളും മാത്രം. രണ്ട് സെമി ഫൈനലുകളും ലൂസേഴ്സ് ഫൈനലും ഫൈനലും.
വമ്പൻ ടീമുകളിൽ മിക്കതും കൊമ്പുകുത്തിയ ടൂർണമെൻറിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഫ്രാൻസും കന്നിക്കിരീടം തേടുന്ന ബെൽജിയവും ക്രൊയേഷ്യയും മാത്രമാണ് അവശേഷിക്കുന്നത്. യൂറോ കപ്പായി മാറിയ ലോകകപ്പിെൻറ സെമിഫൈനലിൽ ചൊവ്വാഴ്ച ഫ്രാൻസ്, ബെൽജിയത്തെയും ബുധനാഴ്ച ക്രൊയേഷ്യ, ഇംഗ്ലണ്ടിനെയും േനരിടും. ഇന്ത്യൻ സമയം രാത്രി 11.30നാണ് രണ്ട് സെമിയും.
നാലുതവണ ചാമ്പ്യന്മാരായ ഇറ്റലിയും മൂന്നുതവണ റണ്ണറപ്പുകളായ നെതർലൻഡ്സുമില്ലാതെ തുടങ്ങിയ റഷ്യൻ ലോകകപ്പിൽ നിലവിലെ ജേതാക്കളും നാല് കിരീടം കൈവശമുള്ള സംഘവുമായ ജർമനി ആദ്യ റൗണ്ടിൽ തന്നെ മടങ്ങിയിരുന്നു. രണ്ടുവട്ടം ചാമ്പ്യന്മാരായ നിലവിലെ റണ്ണറപ്പ് അർജൻറീന, 2010െല ജേതാക്കളായ സ്പെയിൻ തുടങ്ങിയവർ പ്രീക്വാർട്ടറിൽ പുറത്തായി. ആറാം കിരീടം തേടിയിറങ്ങിയ ബ്രസീലും രണ്ടുതവണ ജേതാക്കളായ ഉറുഗ്വായ്യും അവസാന എട്ട് പോരാട്ടത്തിലും ഇടറിവീണു. ബെൽജിയം-ഫ്രാൻസ് സെമി ‘ഫൈനലാ’വുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലാറ്റിനമേരിക്കൻ കരുത്തരെ മറികടന്നാണ് ഇരുടീമുകളുടെയും വരവ്. ബ്രസീലിനെ മലർത്തിയടിെച്ചത്തുന്ന ബെൽജിയം ‘സുവർണ തലമുറ’യുടെ മികവിൽ പ്രതീക്ഷയർപ്പിക്കുേമ്പാൾ അർജൻറീനയെയും ഉറുഗ്വായ്യെയും വീഴ്ത്തിയ ഫ്രാൻസ് ‘പ്രതിഭാ ധാരാളിത്ത’ത്തിലാണ് പ്രതീക്ഷ വെക്കുന്നത്. ലോക ഫുട്ബാളിൽ തിളങ്ങിനിൽക്കുന്ന താരങ്ങളുടെ മികവ് പരീക്ഷിക്കപ്പെടുന്ന പോര് സ്വപ്നതുല്യമാവുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് പതിറ്റാണ്ടിനുശേഷം ലോകകിരീടമാണ് ഫ്രാൻസിെൻറ ലക്ഷ്യമെങ്കിൽ ആദ്യ ലോകകപ്പ് സ്വപ്നം കാണുകയാണ് ബെൽജിയം. അഞ്ച് പതിറ്റാണ്ടിനുശേഷം ലോകകിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടും ആദ്യ ട്രോഫി മോഹിക്കുന്ന െക്രായേഷ്യയും തമ്മിലുള്ള സെമിയും മികച്ച പോരാട്ടമാവും.
കിരീടസാധ്യത ഫ്രാൻസിന് –ബൈച്ചുങ് ബൂട്ടിയ
കൊച്ചി: ലോകകപ്പ് കിരീടം ഫ്രാന്‍സ് നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ബെൽജിയവും ഇംഗ്ലണ്ടുമൊക്കെ മികച്ച പ്രകടനമാണ് നടത്തുന്നത്. ക്രൊയേഷ്യയുടെ സെമി പ്രവേശം അപ്രതീക്ഷിതമായിരുന്നു. എന്നാൽ, കിരീടസാധ്യതയുള്ള ടീം ഫ്രാൻസാണ്. ആക്രമണത്തിലും പ്രതിരോധത്തിലും അവർ മികച്ചുനിൽക്കുന്നു. അർജൻറീന ലോകകപ്പ് നേടണമെന്നായിരുന്നു ആഗ്രഹം. ലോകകപ്പിൽ ഇന്ത്യ പന്തുതട്ടുന്നതിന് കാത്തിരിക്കുകയാണെന്നും ബൂട്ടിയ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മഴപ്പന്തുകളി ‘ഷൂട്ട് ദ െറയിനി’ല്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബൂട്ടിയ.
സെമി
ബെൽജിയം X -ഫ്രാൻസ് -ചൊവ്വാഴ്ച രാത്രി 11.30ന്
ഇംഗ്ലണ്ട്- X ക്രൊയേഷ്യ | ബുധനാഴ്ച രാത്രി 11.30ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.