ഫൈനൽ ടീമുകൾ റെഡി; ലോകകപ്പിന് ഇനി പന്തുരുളാം
text_fieldsബ്രസീൽ, അർജൻറീന, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങി മുൻനിര ടീമുകൾ ആഴ്ചകൾമുേമ്പ റഷ്യയിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ചിരുന്നു.ജർമനി, ഇൗജിപ്ത്, ഡെന്മാർക്,െക്രായേഷ്യ, മൊറോക്കോ, ബെൽജിയം, സൗദിഅറേബ്യ, ആസ്ട്രേലിയ തുടങ്ങിയവകൂടി തിങ്കളാഴ്ച അന്തിമ ടീമിനെ പ്രഖ്യാപിച്ചു.
ഇൗജിപ്ത് ടീമിൽ സലാഹുണ്ട്
ൈകറോ: പരിക്കിെൻറ ആശങ്കകൾക്കിടെ മുഹമ്മദ് സലാഹിെന ഉൾപ്പെടുത്തി ഇൗജിപ്തിെൻറ 23 അംഗ സംഘം. ലോകകപ്പിനു മുമ്പായി താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന ടീം ഡോക്ടറുടെ ഉറപ്പിനു പിന്നാലെയാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. മേയ് 27ന് ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സലാഹ് മൂന്നാഴ്ചക്കകം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, 15ന് ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് ഇറങ്ങാനാവില്ല. 19ന് റഷ്യക്കെതിരായ മത്സരത്തിന് താരം ഇറങ്ങിയേക്കും.
കംപനിയുമായി ബെൽജിയം
ബ്രസൽസ്: സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ വെറ്ററൻ താരം വിൻസെൻറ് കംപനിയെ ഉൾപ്പെടുത്തി ബെൽജിയത്തിെൻറ 24 അംഗ ടീം. പരിക്ക് പരിഗണിച്ചാണ് ടീം അംഗസംഖ്യ ഉയർത്തിയത്. റോമ മിഡ്ഫീൽഡർ റദ്യ നയ്ഗൊളാനെ ഒഴിവാക്കി നേരേത്ത 27 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അദ്നാൻ യാനുസാജിനും അന്തിമ ടീമിൽ കോച്ച് ഇടം നൽകിയിട്ടുണ്ട്. മൗറെയ്ൻ ഫെല്ലെയ്നി, കെവിൻ ഡിബ്രൂയിൻ, എഡൻ ഹസാഡ് തുടങ്ങിയ താരനിരയുമായാണ് ബെൽജിയത്തിെൻറ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.