സ്വിസ് താരങ്ങളുടെ വിജയാഹ്ലാദത്തിൽ കോസവൊ രാഷ്ട്രീയവും
text_fieldsമോസ്കോ: കളിയിൽ രാഷ്ട്രീയവും ചരിത്രവും ചിലപ്പോഴെങ്കിലും കടന്നു വരാറുണ്ട്. അത്തരമൊരു മൽസരമായിരുന്നു ലോകകപ്പിൽ ഇത്തവണ സ്വിറ്റസർലാൻറും സെർബിയയുമായി നടന്നത്. കാരണം മറ്റൊന്നുമല്ല. കോസവയിൽ വേരുകളുള്ള മൂന്ന് താരങ്ങൾ സ്വിസ് ടീമിലുണ്ട്. മത്സരത്തിനു മുമ്പ് തന്നെ ഇത് വാർത്തയിലിടം പിടിച്ചതുമാണ്. കോസവയുടെ ദേശീയ ചിഹ്നമായ ഇരട്ട തലയുള്ള പരുന്തിെൻറ ചിത്രം ബൂട്ടുകളിലൊന്നിൽ പതിപ്പിച്ചാണ് സ്വിസ് താരം ജെർദാൻ ഷകീരി മൈതാനത്തിറങ്ങിയത്. ആദ്യ ബൂട്ടിൽ സ്വീസ് പതാകയും. കോസവൊ ചിഹ്നമുള്ള ബൂട്ടണിഞ്ഞ് കളിക്കുമെന്ന് ഷകീരി നേരത്തെ പ്രഖ്യാപിച്ചതാണ്.
സെർബിയക്കെതിരെ ഗോളടിച്ചപ്പോൾ അതൊരു രാഷ്ട്രീയ പ്രതികാരമായിരുന്നു സ്വിസ് താരങ്ങളായ ജെർദാൻ ഷകീരിക്കും ഗ്രാനിത് സാക്കക്കും. ഗോൾ വീണപ്പോൾ താരങ്ങൾ നടത്തിയ വിജയാഹ്ലാദമാണ് കായിക ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത്. ഇരു കൈകളും നെഞ്ചിൽ ചേർത്ത് വെച്ചായിരുന്നു ഇവർ സെർബിയക്കെതിരെ വിജയം ആഘോഷിച്ചത്. കോസവയുടെ ഇരട്ട തലയുള്ള പരുന്തിെൻറ ചിഹ്നമായിരുന്നു ഇതിലൂടെ അവർ ലോകത്തെ കാണിച്ചത്.
വംശീയാധിക്ഷേപത്തിേൻറയും അടിച്ചമർത്തലിെൻറയും നീറുന്ന ഒാർമകളോട് ഒരു ജനതയുടെ മധുര പ്രതികാരമായാണ് ഇൗ വിജയാഹ്ലാദത്തെ കായിക രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. സെർബിയൻ പ്രവിശ്യയായ കോസവൊയിൽ വേരുള്ളവരാണ് സാക്കയും ഷകീരിയും. സ്വീറ്റ്സർലാൻറിലേക്ക് കുടിയേറി സ്വിസ് ടീമിെൻറ ഭാഗമാവുകയായിരുന്നു അവർ.90കളിൽ സെർബിയയുടെ വംശീയ അതിക്രമത്തിനിരയായവരാണ് കോസവോ-അൽബേനിയൻ വംശജർ.
അതേ സമയം കളിക്കാരുടെ അമിത രാഷ്ട്രീയ പ്രകടനങ്ങേളാട് സ്വിസ് കോച്ച് അതൃപ്തി അറിയിച്ചു. ഫുട്ബോളും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഇരു താരങ്ങൾക്കുമെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
Shaqiri and Xhaka both celebrating the winner with the Albanian eagle in front of the Serbian fans. pic.twitter.com/8KBezkMUpx
— Glinner is a TERF (@BoalsGoals) June 22, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.