കന്നിയങ്കത്തിനൊരുങ്ങി യമൻ
text_fieldsഏഷ്യൻ കപ്പ് പോരാട്ടത്തിൽ കന്നിയങ്കക്കാരാണ് യമൻ. കാൽപന്ത് കളിക്ക് ജനകീയ പിന്ത ുണയുണ്ടെങ്കിലും ദേശീയ ടീമിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ല. 2011ൽ ആഭ്യ ന്തര കലഹം വ്യാപിച്ചത് യമൻ ഫുട്ബാളിനെയും കാര്യമായി ബാധിച്ചു.
എന്നാൽ, പ്രതിസന് ധികൾക്കിടയിലും ഫുട്ബാളിനെ കൈവിട്ടില്ല. രാജ്യത്തിനകത്തും പുറത്തുമായി കളിപഠിച്ച യമൻ ദേശീയ ടീം, ഏവരെയും അത്ഭുപ്പെടുത്തി 2019 യു.എ.ഇ ഏഷ്യൻ കപ്പിൽ യോഗ്യത നേടി. ആദ്യ ഘട്ടത്തിൽ പരാജയപ്പെെട്ടങ്കിലും പ്ലേ ഒാഫ് കളിച്ചായിരുന്നു ഏഷ്യൻ പോരാട്ടത്തിന് ആദ്യമായി യോഗ്യത നേടിയത്. പ്ലേ ഒാഫ് ഗ്രൂപ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. ചെക്കോസ്ലോവാക്യൻ കോച്ച് യാൻ കോസിയാനാണ് േകാച്ച്. ഏഷ്യൻ കപ്പിനുള്ള 23 അംഗ ടീമിൽ മധ്യനിര താരം അല അൽ സാസിയാണ് യമനിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം.
ഏഷ്യൻ റാങ്കിങ്ങിൽ 17ാം റാങ്കുകാരായ വിയറ്റ്നാം മൂന്നുതവണയാണ് വൻകര പോരാട്ടത്തിൽ പന്തു തട്ടിയത്. ടൂർണമെൻറ് തുടങ്ങി ആദ്യ രണ്ടു തവണ (1956, 1960) യോഗ്യത നേടിയ വിയറ്റ്നാമുകാർ രണ്ടു വർഷവും സെമിയിൽ ഇടംപിടിക്കുകയും ചെയ്തു. വിയറ്റ്നാം വിഭജിക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാൽ, വിഭജനാനന്തരം പിന്നീടങ്ങോട്ട് വിയറ്റ്നാമുകാരുടെ ഫുട്ബാൾ ഗ്രാഫ് ഇടിഞ്ഞു. 1976ൽ നോർത്ത് വിയറ്റ്നാമും സൗത്ത് വിയറ്റ്നാമും ഒന്നായെങ്കിലും 2004 വരെ യോഗ്യത ലഭിച്ചില്ല.
2007ൽ സ്വന്തം നാട് ആതിഥേയത്വം വഹിക്കുേമ്പാഴാണ് പിന്നീട് ഏഷ്യൻ കപ്പിൽ കളിക്കുന്നത്. അന്ന് ക്വാർട്ടർ ഫൈനൽ വരെയെത്തി ഇറാഖിനോട് 2-0ത്തിന് തോറ്റ് പുറത്തായി. 2011ലും 2015ലും യോഗ്യത നേടാനായില്ല. ഇത്തവണ യു.എ.യിൽ വീണ്ടും ഏഷ്യൻ പോരിന് എത്തുേമ്പാൾ മികച്ച പ്രകടനവുമായി നോക്കൗട്ടിലെത്തുകയാണ് ലക്ഷ്യം. എന്നാൽ, ഇറാനും ഇറാഖുമുള്ള മരണ ഗ്രൂപ്പിൽ സ്വപ്നം സാധ്യമാവാൻ വല്ലാതെ വിയർക്കേണ്ടിവരും. ഇൗ വർഷം 13 മത്സരങ്ങൾ കളിച്ചതിൽ ഏഴു മത്സരങ്ങൾ ജയിച്ചു. എന്നാൽ, അധികവും റാങ്കിങ്ങിൽ താഴെയുള്ളവരോടായിരുന്നു. ദക്ഷിണ കൊറിയക്കാരൻ പാർക്ക് ഹാങ് സിയോയാണ് കോച്ച്. മിഡ്ഫീൽഡർ എൻഗുയൻ ട്രോങ് ഹോങ്, സ്ട്രൈക്കർമാരായ എൻഗുയൻ വാൻ തോൻ, എൻഗുയൻ കോങ് പോങ് എന്നിവരാണ് പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.