സിദാൻ വീണ്ടും റയലിനൊപ്പം
text_fieldsമഡ്രിഡ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റയൽ മഡ്രിഡിൽ തലമാറ്റം. അപ്രതീക്ഷിത നീക്കത്തിലൂടെ മുൻ കോച്ചും താരവുമ ായിരുന്ന സിനദിൻ സിദാനുമായി കരാറിലൊപ്പിട്ട റയൽ, നിലവിലെ കോച്ച് സാൻറിയാഗോ സൊളാരിയെ പുറത്താക്കി. തിങ്കളാഴ് ചയായിരുന്നു ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച നാടകീയ നീക്കങ്ങൾ.
റയൽ മഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കി രീടം ഉൾപ്പെടെ സുവർണ കാലം സമ്മാനിച്ച പരിശീലക കാലയളവിന് ശേഷം കഴിഞ്ഞ മേയിലായിരുന്നു സിദാെൻറ പടിയിറക്കം. തു ടർന്ന് പുതിയ ജോലികളൊന്നും സ്വീകരിക്കാതെ മാറിനിന്ന സിദാൻ പ്രിയപ്പെട്ട ക്ലബിൽ നിന്ന് വിളിയെത്തിയപ്പോൾ നിരസിച്ചില്ല.
2022 വരെയാണ് പുതിയ കരാർ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ പുറത്താവലും ലാ ലിഗയിലെ മോശം ഫോമും കാരണമാണ് സാൻറിയാഗോ സൊളാരിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. മൗറീന്യോ ഉൾപ്പെടെയുള്ളവരെ റയൽ പരിഗണിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
പത്തു മാസത്തെ ഇടവേളക്കു ശേഷമാണ് സിദാെൻറ മടങ്ങി വരവ്. 2001 മുതൽ 2006 വരെ റയലിനായി കളിച്ച ഫ്രഞ്ചു നായകൻ, 2016ൽ കോച്ചായി സ്ഥാനമേറ്റു. ഒരു ലാ ലിഗ, മൂന്ന് ചാമ്പ്യൻസ് ലീഗ്, രണ്ട് സൂപ്പർകപ്പ്, രണ്ട് ക്ലബ് ലോകകപ്പ് എന്നിവ സാൻറിയാഗോ ബെർണബ്യൂവിലെത്തിച്ചാണ് കഴിഞ്ഞ മേയിൽ സിദാൻ പടിയിറങ്ങിയത്.
പിന്നീട് ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഇംഗ്ലീഷ് ക്ലബ് പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ് റയലിലേക്കുള്ള മടങ്ങിവരവ്.
രണ്ടാം വരവിൽ കനത്ത വെല്ലുവിളികളാണ് ഫ്രഞ്ചുകാരനെ കാത്തിരിക്കുന്നത്. സിദാനൊപ്പം റയൽ വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസാന്നിധ്യം ടീമിന് ഇതുവരെ നികത്താനായിട്ടില്ല. എഡൻ ഹസാഡ് ഉൾപ്പെടെ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടും വിജയിച്ചില്ല.
സീസൺ തുടക്കത്തിൽ തന്നെ തപ്പിത്തടഞ്ഞ റയൽ സിദാെൻറ പിൻഗാമിയായിരുന്ന യുലൻ ലോപെറ്റ്ഗുയിയെ മാറ്റിയാണ് റിസർവ് ടീം പരിശീലകനായ സൊളാരിയെ നിയമിച്ചത്. ഹെഡ്കോച്ച് പദവിയിൽ നിന്ന് പുറത്താക്കിയെങ്കിലും സൊളാരി ടീമിനൊപ്പം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.